സ്കൂൾ പ്രവേശനോത്സവം

S M T G H S S സ്കൂളിന്റെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 10 മണിക്ക് ബഹു. പി ടി എ പ്രസിഡന്റ്‌ എം വി മനോജ്‌ കുമാർ അവർകളുടെ അധ്യക്ഷദ്ധയിൽ ബഹു. വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ അംഗങ്ങൾ, ഡെപ്യൂട്ടി എച്ച് എം ഹലീമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിരമിച്ച മുൻ എച്ച് എം സെബി സർ ചടങ്ങിൽ മുഖ്യ അതിഥി ആയിരിന്നു. പ്രവേശനോത്സവത്തിന്റെ പ്രതിജ്ഞ ഹെവേന ബിനു ചൊല്ലി കൊടുത്തു.സ്റ്റാഫ് സെക്രട്ടറി ഷിഫ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

 
 
 


പരിസ്ഥിതി ദിനം

2025 JUNE 05 ന് SMT GOVT HSS ചേലക്കര - യിൽ പരിസ്ഥിതി ദിനം ആചരിച്ചു. Eco Club ന്റെ ആഭിമുഖ്യത്തിൽ Poster making competition നടത്തുവാനുള്ള അറിയിപ്പ് തലേ ദിവസം ക്ലാസുകളിൽ നൽകി. രാവിലെ സ്കൂൾ അസംബ്ലിയിൽ 7C യിലെ ജെറുഷ ഷിബു പരിസ്ഥിതിദിന പ്രസംഗം അവതരിപ്പിച്ചു. വിദ്യാർത്ഥികളെ കൊണ്ട് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിച്ചു. Poster making competition നിൽ 8A യിലെ ശിവനന്ദനെ വിജയിയായി തെരഞ്ഞെടുത്തു. HM ഫാത്തിമ സുഹറ ടീച്ചർ സ്കൂൾ അങ്കണത്തിൽ പ്രതീകാത്മകമായി മരം വച്ചു പിടിപ്പിച്ചു . വിദ്യാർഥികൾ പരിസ്ഥിതി ദിന പ്രതീകമായി മരത്തിനു ചുറ്റും ചങ്ങല തീർത്തു.

 
 
 



വായനദിനാചരണവും ക്ലബുകളുടെ ഉദ്ഘാടനവും

ചേലക്കര SMT Govt സ്കൂളിൽ വായനദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ജൂൺ 19 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്നു. പ്രശസ്ത എഴുത്തുകാരി ശ്രീമതി പ്രീത വിജയ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അദ്ധ്യക്ഷനായിരുന്നത് PTA പ്രസിഡന്റ് ശ്രീ മനോജ് കുമാർ എം വി ആയിരുന്നു. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി ഫാത്തിമ സുഹറ ടീച്ചർ സ്വാഗതം പറഞ്ഞു. ശ്രീ എ.ജി.രാജൻ, ശ്രീമതി സുമ അയ്യപ്പൻ , ശ്രീമതി സുമയ്യ കബീർ എന്നിവർ ആശംസകൾ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ബിജി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ഉച്ചക്ക് 2 മണിക്ക് മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുവേണ്ടി ക്വിസ് മത്സരം നടത്തിയിരുന്നു. വിജയികളായ ആദ്യത്തെ 10 പേർക്ക് മെഡലുകൾ സമ്മാനിച്ചു. മാതൃഭൂമി പ്രതിനിധിയുടെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി HM ശ്രീമതി ഹലീമ ടീച്ചർ സമ്മാന ദാനം നടത്തി.

 
 
 

യോഗ ദിനാചരണം

ചേലക്കര ശ്രീമൂലം തിരുനാൾ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ യോഗാദിനം ആചരിച്ചു .എൻ സി സി ഓഫീസറായ ഇന്ദു ടീച്ചറുടെയും മേരി ജോർജ് ദിവ്യ .കെ എന്നീ അധ്യാപികമാരുടേയും SPC അദ്ധ്യാപകരായ സിന്ധു ടീച്ചറിന്റെയും റിനി ടീച്ചറിന്റെയും നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. ജൂനിയർ കേഡറ്റും സംസ്ഥാനതല യോഗാ വിന്നറുമായ എട്ടാം ക്ലാസ് വിദ്യാർത്ഥി ഭരത് മോഹൻ കേഡറ്റുകൾക്ക് വിവിധ യോഗാസനങ്ങളെക്കുറിച്ച് അറിവുകൾ പകർന്നു നൽകി.