ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26
ചങ്ങാതിക്കൊരു മരം
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മറ്റി കുട്ടികൾക്ക് സ്ക്രൈബസ് സോഫ്‌റ്റ്‌വെയർ പരിശീലനം
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം രെജിസ്ട്രേഷൻ
സ്‌കൂളിലെ മുഴുവൻ കുട്ടികളേയും യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ പങ്കാളികളാക്കാൻ വേണ്ടിയിട്ട് , സ്കൂൾ ഐടി ക്ലബ്ബായ , ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് സംഘടിപ്പിക്കുകയും, നിരവധി കുട്ടികൾ രെജിസ്റ്റർ ചെയ്യുകയും ചെയ്‌തു.
എല്ലാ വിദ്യാർത്ഥികളുടെയും വീട്ടില ഒരു പുസ്തകപ്പുര
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി , എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ 'സ്‌കൂളിലെ എല്ലാ കുട്ടികളുടേയും വീട്ടിൽ പുസ്തകപ്പുര' എന്ന ആശയം പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ശ്രീ സുരേന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‌തു.
ചാന്ദ്ര ദിനാചരണം
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ റോക്കറ്റിന്റെ മാതൃകകൾ നിർമ്മിച്ച് പ്രദർശനം നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനവും, ലൈവ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനവും നല്കി.
വായന മാസാചരണ സമാപനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
വായന മാസാചരണത്തിന്റെ സമാപനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും 18/07/2025 ബുധനാഴ്ച നടന്നു.കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ഡോ.എം എ സിദ്ദീഖ് ആയിരുന്നു മുഖ്യാതിഥി.
മികച്ച വിജയത്തിന് ഗാന്ധിമിത്ര മണ്ഡലത്തിന്റെ ആദരവ്
2025 മാർച്ചിലെ എസ് എസ് എൽ സി, പ്ലസ്‌ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയതിന് നെയ്യാറ്റിൻകര ഗാന്ധി മിത്ര മണ്ഡലിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് സ്‌കൂളിനെ അനുമോദിക്കുകയുണ്ടായി.
സ്‍കൂൾ ലൈബ്രറിയ്ക്കായി പുസ്തകങ്ങൾ
സ്‌കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കൂൾ ലൈബ്രറിയ്ക്കായി രണ്ടായിരം പുസ്തകങ്ങൾ ശേഖരിച്ചു നല്കി.അധ്യാപകരും, വിദ്യാർത്ഥികളും, സ്കൂളിന്റെ സമീപവാസികളായ ആളുകളും പുസ്തകം സംഭാവനയായി നല്‌കി.
രക്ഷകർത്താക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്ലാസ് പിറ്റിഎ യിൽ വച്ച് രക്ഷകർത്താക്കളെ സമഗ്ര പോർട്ടൽ പരിചയപ്പെടുത്തി. സമഗ്ര പോർട്ടൽ ലോഗിൻ ചെയ്യാതെ തന്നെ പൊതുജനങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും എന്നത് പ്യക്തമായി തന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ബോധ്യപ്പെടുത്തി.
ലോക ജനസംഖ്യാദിനാചരണം
ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബും, സേഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് മനോഹരമായ ഒരു ദിനം കുട്ടികൾക്ക് സമ്മാനിച്ചു. ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ചേർന്ന് ഒരു മൈം അവതരിപ്പിച്ചു. കുട്ടികളെ സംബന്ധിച്ചിടത്തോളം അതൊരു വേറിട്ട അനുഭവം ആയിരുന്നു. തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ കുട്ടികൾക്ക് സമ്മാനവും നല്കി.
സുംബ പരിശീലനം
എസ് പി സിയിലേയും ലിറ്റിൽ കൈറ്റ്സിലേയും കുട്ടികളുടെ നേതൃത്വത്തിൽ 07/07/2025 തിങ്കളാഴ്ച സ്‌കൂളിൽ സുംബ എക്സർസൈസ് സംഘടിപ്പിച്ചു.യുപി, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി പ്രത്യേകമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. സുംബ പരിശീലനം കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ബഷീർ അനുസ്‌മരണം
ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഒപ്പം ബഷീർദിന ക്വിസ്സ്, കാർട്ടൂൺ ചിത്രരചന മത്സരം എന്നിവയും സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളുടെ പോസ്റ്റർ പ്രദർശനവും നടത്തി.
വായന മാസാചരണം - അക്ഷരവൃക്ഷം
വായന മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഗാർഡനിൽ അക്ഷരവൃക്ഷം നിർമ്മിച്ചു.
വനമഹോത്സവം- ജൂലൈ 1
ജൂലൈ 1 - വനമഹോത്സവാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഒപ്പം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് ഡോക്യുമെന്ററി പ്രദർശനവും നടത്തി.
ബോധവത്ക്കരണം
പേവിഷ ബാധയ്ക്കെതിരായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
വായന മാസാചരണം - പുസ്തക പ്രദർശനം
വായന മാസാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് പുസ്തക പ്രദർശനവും, വിപണനവും നടത്തി.പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്‌തു.
യോഗ ദിനാചരണം
അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് , എസ് പി സി കുട്ടികൾ യോഗ പരിശീലനം നടത്തി. സ്കൂളിലെ മറ്റ് കുട്ടികളും യോഗ പരിശീലനം നടത്തി.
വായന ദിനാചരണം
വായന ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ 19/06/2025 വ്യാഴാഴ്ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. വായന ദിനാചരണം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരിയും, നെയ്യാറ്റിൻകര ബോയ്‌സ് എച്ച് എസ് എസ്സിലെ മലയാളം അധ്യാപികയുമായ ശ്രീജ ടീച്ചറാണ്. പിറ്റിഎ പ്രസിഡന്റ് ശ്രീ സുരേഷ്, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്രീജ ടീച്ചറിനെ ഹെഡ്‌മിസ്‌ട്രസ്സ് കവിത ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ച. വായന ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹെഡ്‌മിസ്‌ട്രസ്സ് ഷിസി ടീച്ചർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകളും സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ തൂയൂർ വിക്രമൻ നായർ തദവസരത്തിൽ സന്നഹിതനായിരുന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലെ അംഗങ്ങളും സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് , എസ് പി സി, ജെ ആർ സി കുട്ടികൾ ചേർന്ന് സ്‌കൂൾ മൈതാനത്തിലുള്ള മുത്തശ്ശി മാവിനെ ആദരിച്ചു.
പ്രവേശനോത്സവം, മികവുത്സവം, ഓപ്പൺ ആഡിറ്റോറിയം ഉദ്ഘാടനം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‌തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ശ്രീമതി ബിന്ദു,ക്യൂബെസ്റ്റ് കമ്പനി പ്രതിനിധികൾ, സ്കൂളിലെ മുൻ അധ്യാപികയും, റിട്ടയേർഡ് പ്രിൻസിപ്പലുമായ വിനിത ടീച്ചർ, സ്കൂളിലെ മുൻ ഹെഡ്‌മിസ്‌ട്രസ്സും,റിട്ടയേർഡ് ഏ ഇ ഒ യുമായ കവിത ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ പ്രസിഡന്റ് ശ്രീ സുരേഷ്‌കുമാർ , പിറ്റിഎ അംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗം ശ്രീ വി എസ് ബിനു , പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്‌മിസ്ട്രസ്സ് ഷിസി ടീച്ചർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വച്ച് എസ് എസ് എൽ സി, പ്ലസ്ടൂ, എൻ എം എം എസ്, യു എസ് എസ് പരീക്ഷകളിൽ മികച്ച വീജയം നേടിയ കുട്ടികളെ മൊമെന്റൊ നൽകി ആദരിച്ചു. ഒപ്പം സ്‌കൂളിലെ ഓപ്പൺ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.