ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 14 - ശിശ‌ുദിനാചരണം

മലയാള ദിനാചരണം

മൾട്ടി ജിം ഉദ്ഘാടനം

നിയമ സഭാസന്ദർശനം

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്‌ക‌ൂൾ ലെവൽ ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സിന്റെ സ്‌ക‌ൂൾ ലെവൽ ക്യാമ്പ് 28/10/2025 ചൊവ്വാഴ്ച നടന്ന‍ു.പിറ്റിഎ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ അധ്യക്ഷ പദവി അലങ്കരിച്ച ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ബിന്ദ‍ുറാണി ടീച്ചറ‌ും , ഹെ‌ഡ്‌മിസ്‌ട്രസ് ഷിസി ടീച്ചറ‌ും ചേർന്ന് നിലവിളക്ക് തെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. എസ് എം സി ചെയർമാൻ ശ്രീ സജിക‍ുമാർ , ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് വിഫി ടീച്ചർ, ഹൈസ്‌ക‌ൂൾ സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ, എസ് ആർ ജി കൺവീനർ സീതാലക്ഷ്മി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധ‌ു ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച‌ു. രാവിലെ 9.30 ന് ത‌ുടങ്ങി. ക്യാമ്പ് അവസാനിച്ചത് വൈക‌ുന്നേരം 4.30 നാണ്. ക‌്യാമ്പ് ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ തങ്ങള‌ുടെ മികവ് തെളിയിക്കാൻ ക‌ുട്ടികൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടായിര‌ുന്ന‌ു.

എസ് എസ് എൽ സി, പ്ലസ്‌ട‌ൂ പരീക്ഷകളിലെ മികച്ച വീജയത്തിന് ജില്ലാപഞ്ചായത്തിന്റെ അന‌ുമോദനം

സംസ്ഥാന സ്‌ക‌ൂൾ ഒളിംപിക്സിലെ സ്വർണ്ണ മെഡൽ ജേതാവിന് അന‌ുമോദനം

കേരള സ്‌ക‌ൂൾ ഒളിംപിക്‌സ് - സ്വർണ്ണ കപ്പിന് സ്വീകരണം

കേരള സ്‍ക‌ൂൾ ഒളിംപിക്സിന്റെ ഭാഗമായി ആദ്യമായിട്ട് ഏർപ്പെട‌ുത്തിയ സ്വർണ്ണ കപ്പിന് 2025 ഒക്‌ടോബർ 25 ന് സ്‌ക‌ൂളിൽ സ്വീകരണം നല്‌കി.

രക്തദാന ക്യാമ്പ്

സ്‌ക‌ൂൾ എൻ എസ് എസ് യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച‌ു.

സ്‌ക‌ൂൾ കലോത്സവം

2025-26 അധ്യയന വർഷത്തിലെ സ്‌ക‌ൂൾ കലോത്സവം 'വിസ്മയം 2025' 2025 ഒക്‌ടോബർ 09, 10 തീയതികളിലായി നടന്ന‍ു.പ്രശസ്ത പിന്നണി ഗായികയ‍ും, സംഗീത സംവിധായികയ‍ുമായ അഡ്വ. ഗായത്രി നായർ ആണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ, ഹെഡ്‌മിസ്ട്രസ് ഷിസി ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ സജിക‌ുമാർ , സ്റ്റാഫ് സെക്രട്ടറി സിന്ധ‌ു ടീച്ചർ എന്നിവരി‍ സംസാരിച്ച‌ു.

സ്‌ക‌ൂൾതല ശാസ്ത്രമേള

സ്ക‌ൂൾതല ശാസ്ത്രമേള 26/09/2025 വെള്ളിയാഴ്ച സംഘടിപ്പിച്ച‌ു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ശ്രീ സ‌ുരേഷ്ക‌ുമാർ അധ്യക്ഷനായിര‌ുന്ന‌ു.എസ് എം സി ചെയർമാൻ ശ്രീ സജിക‌ുമാർ, പിറ്റിഎ മെമ്പർ ശ്രീ സ‌ുമേഷ്, യ‌ുപി എസ് ആർ ജി കൺവീനർ ,ഹൈസ്ക‌ൂൾ എസ് ആർ ജി കൺവീനർ ശ്രീമതി സീതാലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ച‌ു. ശാസ്ത്ര-സാമ‌ൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര- പ്രവ‌ൃത്തി പരിചയ - ഐടി മേളകളിൽ ക‌ുട്ടികൾ ആവേശത്തോടെയാണ് പങ്കെട‌ുത്തത്.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/09/2025 വ്യാഴാഴ്ച നടന്ന‍ു. കൈറ്റ് മാസ്റ്റർ ട്രെയിനർ സതീഷ് സാറിന്റെ സാന്നിധ്യവ‌ുമ‌ുണ്ടായിര‌ുന്ന‌ു. ലിറ്റിൽ കൈറ്റ്സ് യ‌ൂണിഫോം ധരിച്ചെത്തിയ ക‌ുട്ടികൾ ആവേശത്തോടെയാണ് ക്യാമ്പിനെ സ്വീകരിച്ചത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് സമാപിച്ചത് വൈക‌ുന്നേരം 4.30 നാണ്. ഹെഡ്‍മിസ്ട്രസ്സ് ഷിസി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‍ത് സംസാരിച്ച‍ു.ഗ്ര‌ൂപ്പിങ്, ഹൈടെക് ക്ലാസ്സ്റ‌ൂമ‌ുകളിൽ ലിറ്റിൽകൈറ്റ്സിന്റെ റോൾ,ക്വിസ് മത്സരം, പ്രോഗ്രാമിംഗ്,ആനിമേഷൻ നിർമ്മാണം, റോബോ ഹെൻ ഇവയൊക്കെ ക‌ുട്ടികളിൽ ആവേശമ‌ുണ്ടാക്കി. 40 ലിറ്റിൽകൈറ്റ്സ‍ും ക്യാമ്പിൽ പങ്കെട‌ുത്ത‌ു.

സ്ക‍ൂൾ എൻ എസ് എസ് യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ ജീവിതോത്സവം

എൻ എസ് എസ് ദിനമായ 24/09/2025 ബ‌ുധനാഴ്ച രാവിലെ 9.30 ന് ജീവിതോത്സവം പരിപാടിയ‌ുടെ ഉദ്ഘാടനം നിർവ്വഹിച്ച‌ു.സ്‌ക‌ൂൾ ഗ്രൗണ്ടിൽ വച്ച് എൻ എസ് എസ് വോളന്റിയർമാര‌ും, പിറ്റിഎ,എസ് എം സി അംഗങ്ങള‌ും,അധ്യാപകര‌ും ഉൾപ്പെട‌ുന്ന മന‌ുഷ്യ വലയം സ‌ൃഷ്ടിച്ച‌ു.പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച‌ു.ജീവിതോത്സവത്തിന്റെ ഭാഗമായി 21 ദിന ചലഞ്ച‌ുകൾക്ക് ത‌ുടക്കം ക‌ുറിച്ച‌ു.നെയ്യാറ്റിൻകര ജനറൽ ആശ‍ുപത്രിയിലെ രോഗികൾക്ക‌ും,ക‌ൂട്ടിര‌ുപ്പുകാർക്ക‌ും ഒര‌ു നേരത്തെ ഭക്ഷണം - പാഥേയം എന്ന പദ്ധതിയില‌ൂടെ നിർവ്വഹിച്ച‌ു.ക‌ുട്ടികൾ നൽകിയ 185 പൊതിച്ചോറ‌ുകളാണ് വിതരണം ചെയ്തത്.

സ്വതന്ത്ര സോഫ്‍റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ പോസ്‌റ്റർ രചനാമത്സരം, പത്താം ക്ലാസ്സിലെ ക‌ുട്ടികൾക്ക് റോബോട്ടിക്സ് പരിചയപ്പെട‌ുത്ത‌ുക എന്നിവ സംഘടിപ്പിച്ച‌ു.

എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഉത്തര സ‌ുമേഷിന് എക്സൈസ് വക‌ുപ്പിന്റെ അന‌ുമോദനം

ദേശീയ വായനാദിനത്തോടന‌ുബന്ധിച്ച് എക്സൈസ് വിമ‍ുക്തി മിഷൻ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഉത്തര സ‌ുമേഷിനെ എക്‌സൈസ് വക‌ുപ്പ് സ്‌ക‌ൂളിലെത്തി അന‌ുമോദിച്ച‌ു.

സ്‌ക‌ൂൾ സ്പോർട്‍സ് ഡേ

വർണ്ണാഭമായ രീതിയിൽ തന്നെ സ്‌ക‌ൂൾ സ്പോർ‌ട്‌സ് ഡേ സംഘടിപ്പിച്ച‌ു.റെഡ്, ബ്‌ള‌ൂ, യെല്ലോ, ഗ്രീൻ എന്ന പേര‌ുകളിൽ ക‌ുട്ടികളെ ഹൗസ‌ുകളാക്കി തിരിച്ച്, ഹൗസ‌ുകൾക്ക് യ‌ൂണിഫോം ഏർപ്പാടാക്കി. ഓരോ ഹൗസ‌ിന്റേയ‌ും ചാർജ് അധ്യാപകർക്ക് നല്‌കി. ഹൗസ് ക്യാപ്റ്റനേയ‌ും തെരഞ്ഞെട‌ുത്ത‌ു.രണ്ട‌ു ദിവസമായി നടന്ന സ്‌ക‌ൂൾ സ്പോർട്സ് ഡേ ക‌ുട്ടികള‌ും അധ്യാപകര‌ും ആവേശത്തോടെയാണ് സ്വീകരിച്ചത്.മത്സര വീര്യത്തോട‌ുക‌ൂടി നടന്ന മത്സരങ്ങളിൽ റെഡ് ഹൗസ് ഒന്നാം സ്ഥാനം നേടി.

സ്ക‌ൂളിലെപച്ചക്കറിത്തോട്ടത്തിലെ വിളവെട‌ുപ്പ്

സ്‌ക‌ൂൾ എസ് പി സി യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ നട്ട‌ുവളർത്തിയ പച്ചക്കറി തോട്ടത്തിൽ വിളവെട‌ുപ്പ് നടത്തി. പച്ചക്കറി തോട്ടത്തിലെ വിളവെട‌ുപ്പ് വിളവെട‌ുപ്പ് മഹോത്സവം പോലെയാണ് ക‌ുട്ടികൾ കണ്ടത്.

എസ് പി സി ക്യാമ്പ് - ഓണനിലാവ്

ഓണനിലാവ് എന്ന പേരിൽ സ്‌ക‌ൂൾ എസ് പി സി യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ ത്രിദിന ക്യാമ്പ് നടന്ന‍ു. വ്യത്യസ്തമായ ക്ലാസ്സുകൾ, സ്വഭാവ ര‌ൂപീകരണം, സഹജീവി സ്‌നേഹം, ഫസ്‌റ്റ് എയ്‌ഡ്, മോട്ടിവേഷൻ, ഐസ്ബ്രേക്കിംഗ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ക്ലാസ്സുകളില‌ൂടെയാണ് ക‌ുട്ടികൾ കടന്ന‌ുപോയത്.

ഓണാഘോഷം

തികച്ച‌ും വർണാഭമായ രീതിയിലായിര‌ുന്ന‌ു ഇത്തവണത്തെ ഓണാഘോഷം. ക‌ുട്ടികള‌ുടെ കലാപരിപാടികൾ കൊണ്ട് വ്യത്യസ്തമായിര‌ുന്ന‌ു . കസേര ച‌ുറ്റൽ,വടംവലി മത്‌സരം,തിര‌ുവാതിരക്കളി ,ഫ്യ‌ൂഷൻ ഡാൻസ്, വിഭവ സമ‌ൃദ്ധമായ ഓണസദ്യ........... ക‌ുട്ടികൾക്കും,അധ്യാപകർക്ക‌ും മറക്കാനാകാത്ത ഒരന‌ുഭവമാണ് ഓണാഘോഷം നല്കിയത്. പിറ്റിഎ, എസ് എം സി എന്നിവര‌ുടെ സജീവമായ സാന്നിധ്യം ആഘോഷത്തില‌ുടനീളം ഉണ്ടായിര‌ുന്ന‌ു.

ആഗസ്‌റ്റ് 19 - ലോക ഫോട്ടോഗ്രാഫി ദിനാചരണം

ലോക ഫോട്ടേഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ഫോട്ടേഗ്രാഫി മത്സരം സംഘടിപ്പിച്ച‌ു. മത്സരത്തിന്റെ തീം ' കഥ പറയ‌ുന്ന ഫോട്ടോകൾ ' എന്നതായിര‌ുന്ന‌ു. ധാരാളം ക‌ുട്ടികൾ മത്സരത്തിൽ പങ്കെട‌ുത്ത‌ു. 10 സി യിലെ അക്ഷയ് ഒന്നാം സ്ഥാനവ‌ും, 10 ബിയിലെ ആരോൺ മൈക്കിൾ രണ്ടാം സ്ഥാനവ‌ും നേടി.

ആഗസ്‍റ്റ് 15 - സ്വാതന്ത്യദിനം

സ്വാതന്ത്യദിനം വളരെ വിപ‌ുലമായ രീതിയിൽ തന്നെ സ്ക‌ൂളിൽ സംഘടിപ്പിച്ച‌ു. പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചറ‌ും, ഹെഡ്‌മിസ്‌ട്രസ്സ് ഷിസി ടീച്ചറ‌ും ചേർന്ന് പതാക ഉയർത്തി. മാരായമ‌ുട്ടം സർക്കിൾ ഇൻ‌സ്പെക്‌ടർ, എസ് എം സി പ്രതിനിധികൾ, പിറ്റിഎ പ്രതിനിധികൾ ,അധ്യാപകർ , ലിറ്റിൽ കൈറ്റ്സ്, എസ് പി സി ക‍ുട്ടികൾ, ജെ ആർ സി ക‌ുട്ടികൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു. എസ് പി സി ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ പരേഡ് സംഘടിപ്പിച്ച‌ു. ത‌ുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ മനോഹരമായ ഒര‌ു ഫ്യ‌ൂഷൻ ഡാൻസ് അവതരിപ്പിച്ച‌ു. ത‌ുടർന്ന് റാലിയ‌ും സംഘടിപ്പിച്ച‌ു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ മെഗാ ക്വിസ് മത്യരവ‌ും സംഘടിപ്പിച്ച‌ു.

സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്

ലാപ്‌ടോപ്പ‌ുകളെ വോട്ടിങ് മെഷീന‌ുകളാക്കി കൊണ്ട‌ുള്ള സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് 14/08/2025 വ്യാഴാഴ്‌ച നടന്ന‌ു. പൊത‌ു തെരഞ്ഞെട‌ുപ്പിന്റെ അതേ രീതിയിൽ നടന്ന സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നവാഗതരായ ക‌ുട്ടികളിൽ വിസ്മയവ‌ും ആവേശവ‌ുമ‌ുണ്ടാക്കി. ക്യ‌ൂവിൽ നിന്ന്, സ്ക‌ൂൾ ഐഡി കാർഡ് തെളിവായി കാണിച്ച്, വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പിട്ട് , ച‌ൂണ്ട‌ുവിരലിൽ മഷി പ‌ുരട്ടി നേരേ വോട്ടിംഗ് മെഷീനട‌ുത്തേക്ക്........ ഇഷ്ട സ്ഥാനാർത്ഥിയ‌ുടെ ഫോട്ടോയ‌ുടേയ‌ും, പേരിന‌ും നേരേയ‌ുള്ള ചിഹ്നത്തിൽ മൌസ് കൊണ്ട് ഡബിൾ ക്ലിക്ക് ചെയ്താല‌ുടൻ ബീപ്പ് ശബ്‌ദം.... വോട്ട് രേഖപ്പെട‌ുത്തിയ ചാരിതാർത്ഥ്യത്തോടെ നേരേ സീറ്റിലേക്ക്..... ക്ലാസ്സിലെ എല്ലാ ക‌ുട്ടികള‌ും വോട്ട് ചെയ്ത‌ു കഴിഞ്ഞാൽ വിജയിയ‌ുടെ പ്രഖ്യാപനം..... സന്തോഷ പ്രകടനം..... വർഷങ്ങളായി ത‌ുർന്ന‌ു പോര‌ുന്ന അതേ രീതിയിൽ തന്നെ ആയിര‌ുന്ന‌‌ു, ഇത്തവണയ‌ും സ്കൂൾ പാർലമെന്റ് തെരഞ്ഞെട‌‌ുപ്പ്.

ഹിരോഷിമാ ദിനാചരണം

ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‌ു. സോഷ്യൽ സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി, എൻ എസ് എസ് എന്നിവയ‌ുടെ നേത‌ൃത്വത്തിൽ റാലി സംഘടിപ്പിച്ച‌ു.ത‌ുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ മൈം സംഘടിപ്പിച്ച‌ു. മൈം അധ്യാപകര‌ും വിദ്യാർത്ഥികള‌ും ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ സ്‌ക‌ൂളിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നല്‌ക‌ുകയ‌ുണ്ടായി.

ചങ്ങാതിക്കൊര‌ു മരം

ഹരിത കേരള മിഷന്റെ വ‌ൃക്ഷവത്ക്കരണ ക്യാമ്പയിൻ ആയ 'ചങ്ങാതിക്കൊര‌ു മരം' സ്‌ക‌ൂൾ അസംബ്ലിയിൽ വെച്ച് സംഘടിപ്പിച്ച‌ു. സി ആർ സി കോ ഓർഡിനേറ്റർ ഷീജറാണി ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത‌ു. അസംബ്ലിയിൽ വച്ച് ക‌ുട്ടികൾ തങ്ങള‌ുടെ ചങ്ങാതിമാർക്ക് വ‌ൃക്ഷത്തൈകൾ കൈമാറ്റം ചെയ്ത‌ു.

ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ മറ്റ‌ി കുട്ടികൾക്ക് സ്ക്രൈബസ് സോഫ്‌റ്റ്‌വെയർ പരിശീലനം

2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ സ്‌ക‌ൂളിലെ മറ്റ‌ുക‌ുട്ടികൾക്ക് സ്ക്രൈബസ് പോഫ്‌റ്റ്‌വെയറിനെ ക‌ുറിച്ച് പരിശീലനം നല്‌കി.

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം രെജിസ്ട്രേഷൻ

സ്‌ക‌ൂളിലെ മ‌ുഴ‌ുവൻ ക‌ുട്ടികളേയ‌ും യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ പങ്കാളികളാക്കാൻ വേണ്ടിയിട്ട് , സ്ക‌ൂൾ ഐടി ക്ലബ്ബായ , ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഹെൽപ് ഡെസ്ക് സംഘടിപ്പിക്കുകയ‌ും, നിരവധി ക‌ുട്ടികൾ രെജിസ്റ്റർ ചെയ്യുകയ‌ും ചെയ്‌ത‌ു.

എല്ലാ വിദ്യാർത്ഥികള‌ുടെയ‌ും വീട്ടില ഒര‌ു പ‌ുസ്തകപ്പ‌ുര

ക‌ുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി , എസ് പി സി യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ 'സ്‌ക‌ൂളിലെ എല്ലാ ക‌ുട്ടികള‌ുടേയ‌ും വീട്ടിൽ പ‌ുസ്തകപ്പുര' എന്ന ആശയം പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത് ശ്രീ സ‌ുരേന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‌ത‌ു.

ചാന്ദ്ര ദിനാചരണം

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് എന്നിവയ‌ുടെ നേത‌ൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‌ു. ക‌ുട്ടികൾ റോക്കറ്റിന്റെ മാത‌ൃകകൾ നിർമ്മിച്ച് പ്രദർശനം നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ഡോക്യ‌ുമെന്ററി പ്രദർശനവ‌ും, ലൈവ് ക്വിസ് മത്സരവ‌ും സംഘടിപ്പിച്ച‌ു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനവ‌ും നല്കി.

വായന മാസാചരണ സമാപനവ‍ും, വിവിധ ക്ലബ്ബുകള‌ുടെ ഉദ്ഘാടനവ‌ും

വായന മാസാചരണത്തിന്റെ സമാപനവ‌ും, വിവിധ ക്ലബ്ബുകള‌ുടെ ഉദ്ഘാടനവ‌ും 18/07/2025 ബ‌ുധനാഴ്ച നടന്ന‌ു.കോളേജ് അധ്യാപകന‍ും എഴ‌ുത്ത‌ുകാരന‌ുമായ ഡോ.എം എ സിദ്ദീഖ് ആയിര‍ുന്ന‍ു മ‍ുഖ്യാതിഥി.

മികച്ച വിജയത്തിന് ഗാന്ധിമിത്ര മണ്ഡലത്തിന്റെ ആദരവ്

2025 മാർച്ചിലെ എസ് എസ് എൽ സി, പ്ലസ്‌ട‌ൂ പരീക്ഷകളിൽ മികച്ച വിജയം നേടിയതിന് നെയ്യാറ്റിൻകര ഗാന്ധി മിത്ര മണ്ഡലിന്റെ നേത‌ൃത്വത്തിൽ സ്ക‌ൂൾ അസംബ്ലിയിൽ വച്ച് സ്‌ക‌ൂളിനെ അന‌ുമോദിക്കുകയ‌ുണ്ടായി.

സ്‍ക‌ൂൾ ലൈബ്രറിയ്ക്കായി പ‍ുസ്തകങ്ങൾ

സ്‌ക‌ൂൾ എസ് പി സി യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ സ്‌ക‌ൂൾ ലൈബ്രറിയ്ക്കായി രണ്ടായിരം പ‌ുസ്തകങ്ങൾ ശേഖരിച്ച‌ു നല്കി.അധ്യാപകര‌ും, വിദ്യാർത്ഥികള‌ും, സ്ക‌ൂളിന്റെ സമീപവാസികളായ ആള‌ുകള‌ും പ‌ുസ്തകം സംഭാവനയായി നല്‌കി.

രക്ഷകർത്താക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ക്ലാസ് പിറ്റിഎ യിൽ വച്ച് രക്ഷകർത്താക്കളെ സമഗ്ര പോർട്ടൽ പരിചയപ്പെട‌ുത്തി. സമഗ്ര പോർട്ടൽ ലോഗിൻ ചെയ്യാതെ തന്നെ പൊത‌ുജനങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയ‌ും എന്നത് പ്യക്തമായി തന്നെ ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളെ ബോധ്യപ്പെട‌ുത്തി.

ലോക ജനസംഖ്യാദിനാചരണം

ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബ‌ും, സേഷ്യൽ സയൻസ് ക്ലബ്ബ‌ും ചേർന്ന് മനോഹരമായ ഒര‌ു ദിനം ക‌ുട്ടികൾക്ക് സമ്മാനിച്ച‌ു. ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ ക‌ുട്ടികൾ ചേർന്ന് ഒര‌ു മൈം അവതരിപ്പിച്ച‌ു. ക‌ുട്ടികളെ സംബന്ധിച്ചിടത്തോളം അതൊര‌ു വേറിട്ട അന‌ുഭവം ആയിര‌ുന്ന‌ു. ത‌ുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ച‌ു. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ ക‌ുട്ടികൾക്ക് സമ്മാനവ‌ും നല്കി.

സ‌ുംബ പരിശീലനം

എസ് പി സിയിലേയ‌ും ലിറ്റിൽ കൈറ്റ്സിലേയ‌ും ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ 07/07/2025 തിങ്കളാഴ്ച സ്‌ക‌ൂളിൽ സ‌ുംബ എക്സർസൈസ് സംഘടിപ്പിച്ച‌ു.യ‌ുപി, ഹൈസ്‌ക‌ൂൾ വിഭാഗം ക‌ുട്ടികൾക്കായി പ്രത്യേകമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. സ‌ുംബ പരിശീലനം ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ബഷീർ അന‌ുസ്‌മരണം

ബഷീർ അന‌ുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ സ്ക‌ൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച‌ു. ഒപ്പം ബഷീർദിന ക്വിസ്സ്, കാർട്ട‌ൂൺ ചിത്രരചന മത്സരം എന്നിവയ‌ും സംഘടിപ്പിച്ച‌ു.ബഷീർ കഥാപാത്രങ്ങള‌ുടെ പോസ്റ്റർ പ്രദർശനവ‌ും നടത്തി.

വായന മാസാചരണം - അക്ഷരവ‌ൃക്ഷം

വായന മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ സ്‌ക‌ൂൾ ഗാർഡനിൽ അക്ഷരവ‌ൃക്ഷം നിർമ്മിച്ച‌ു.

വനമഹോത്സവം- ജ‌ൂലൈ 1

ജ‌ൂലൈ 1 - വനമഹോത്സവാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ ക‌ുട്ടികൾ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ച‌ു. ഒപ്പം വ‌ൃക്ഷങ്ങൾ നട്ട‌ുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക‌ുറിച്ച് ഡോക്യ‌ുമെന്ററി പ്രദർശനവ‌ും നടത്തി.

ബോധവത്ക്കരണം

പേവിഷ ബാധയ്ക്കെതിരായി ആരോഗ്യ വക‍ുപ്പിന്റെ നേത‌‌ൃത്വത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച‌ു.

ലഹരി വിര‍ുദ്ധ ദിനാചരണം

ലഹരി വിര‍ുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ച‌ു. ഇര‍ുപതോളം ക‍ുട്ടികൾ മത്സരത്തിൽ പങ്കെട‌ുത്തു.

വായന മാസാചരണം - പ‌ുസ്തക പ്രദർശനം

വായന മാസാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ബ‌ുക്ക്മാർക്ക് പ‌ുസ്തക പ്രദർശനവ‌ും, വിപണനവ‌ും നടത്തി.പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ പ‌‌ുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്‌ത‌ു.

യോഗ ദിനാചരണം

അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് , എസ് പി സി ക‌ുട്ടികൾ യോഗ പരിശീലനം നടത്തി. സ്ക‌ൂളിലെ മറ്റ് ക‌ുട്ടികള‌ും യോഗ പരിശീലനം നടത്തി.

വായന ദിനാചരണം

വായന ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂളിൽ 19/06/2025 വ്യാഴാഴ്ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച‌ു. വായന ദിനാചരണം ഉദ്ഘാടനം ചെയ്തത് എഴ‌ുത്തുകാരിയ‌ും, നെയ്യാറ്റിൻകര ബോയ്‌സ് എച്ച് എസ് എസ്സിലെ മലയാളം അധ്യാപികയ‌ുമായ ശ്രീജ ടീച്ചറാണ്. പിറ്റിഎ പ്രസിഡന്റ് ശ്രീ സ‌ുരേഷ്, എസ് എം സി ചെയർമാൻ ശ്രീ സജിക‌ുമാർ, പിറ്റിഎ അംഗങ്ങൾ എന്നിവര‌ുടെ സാന്നിധ്യം ഉണ്ടായിര‌ുന്ന‌ു. ശ്രീജ ടീച്ചറിനെ ഹെഡ്‌മിസ്‌ട്രസ്സ് കവിത ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ച. വായന ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവ‌ും സംഘടിപ്പിച്ച‌ു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌ക‌ൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് ക‌ുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെട‌ുത്ത‌ു. ത‌ുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര‌ുടെ നേത‌ൃത്വത്തിൽ ഹെഡ്‌മിസ്‌ട്രസ്സ് ഷിസി ടീച്ചർ സ്ക‌ൂൾ പരിസരത്ത് വ‌ൃക്ഷത്തൈ നട്ട‌ു. പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌ുരേന്ദ്രൻ അവർകള‌ും സ്‌ക‌ൂൾ പരിസരത്ത് വ‌ൃക്ഷത്തൈ നട്ട‌ു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ ത‌ൂയ‌ൂർ വിക്രമൻ നായർ തദവസരത്തിൽ സന്നഹിതനായിര‍ുന്ന‍ു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലെ അംഗങ്ങള‌ും സ്‌ക‌ൂൾ പരിസരത്ത് വ‌ൃക്ഷത്തൈകൾ നട്ട‌ു. ത‌ുടർന്ന് ലിറ്റിൽ കൈറ്റ്സ് , എസ് പി സി, ജെ ആർ സി ക‌ുട്ടികൾ ചേർന്ന് സ്‌ക‌ൂൾ മൈതാനത്തില‌ുള്ള മ‌ുത്തശ്ശി മാവിനെ ആദരിച്ച‌ു.

പ്രവേശനോത്സവം, മികവ‌ുത്സവം, ഓപ്പൺ ആഡിറ്റോറിയം ഉദ്ഘാടനം

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‌ത‌ു.പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌ുരേന്ദ്രൻ അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ്‌ പ്രഡിഡന്റ് ശ്രീമതി ബിന്ദ‌ു,ക്യ‌ൂബെസ്റ്റ് കമ്പനി പ്രതിനിധികൾ, സ്ക‌ൂളിലെ മ‌ുൻ അധ്യാപികയ‌ും, റിട്ടയേർഡ് പ്രിൻസിപ്പല‌ുമായ വിനിത ടീച്ചർ, സ്ക‌ൂളിലെ മ‌ുൻ ഹെഡ്‌മിസ്‌ട്രസ്സ‌ും,റിട്ടയേർഡ് ഏ ഇ ഒ യ‌ുമായ കവിത ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ സജിക‌ുമാർ, പിറ്റിഎ പ്രസിഡന്റ് ശ്രീ സ‌ുരേഷ്‌ക‌ുമാർ , പിറ്റിഎ അംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗം ശ്രീ വി എസ് ബിന‌ു , പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ, ഹെ‌ഡ്‌മിസ്ട്രസ്സ് ഷിസി ടീച്ചർ എന്നിവർ പങ്കെട‌ുത്ത‌ു.ചടങ്ങിൽ വച്ച് എസ് എസ് എൽ സി, പ്ലസ്ട‌ൂ, എൻ എം എം എസ്, യ‌ു എസ് എസ് പരീക്ഷകളിൽ മികച്ച വീജയം നേടിയ ക‌ുട്ടികളെ മൊമെന്റൊ നൽകി ആദരിച്ച‌ു. ഒപ്പം സ്‌ക‌ൂളിലെ ഓപ്പൺ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവ‌ും നിർവ്വഹിച്ച‌ു.