പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ
പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ | |
---|---|
വിലാസം | |
കിഴാറ്റൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പൂന്താനം സ്മാരക എ യു പി സ്കൂൾ
മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പൂന്താനം സ്മാരക എ യു പി സ്കൂൾ.1968 ജൂൺ ഒന്നിന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അഞ്ച് ആറ് ഏഴ് ക്ലാസുകളിലായി 275 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ചംഗ മാനേജ്മെന്റ് കമ്മിറ്റിയുണ്ട് . വേണ്ടത്ര സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ, വിശാലമായ കളിസ്ഥലം ,സംസജ്ജമായ കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി ,വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബസ് സൗകര്യം, വിദ്യാലയത്തിൽ വെള്ളം, വൈദ്യുതി, വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം മുതലായവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.അച്ചടക്കത്തിലും അധ്യായന നിലവാരത്തിലും ഈ വിദ്യാലയം മികവ് പുലർത്തുന്നു. ഒരോ ക്ലാസിലേക്ക് മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ച് പ്രോത്സാഹനം നൽകുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ,ശാസ്ത്രമേള, കലാമേള ,സ്പോർട്സ്, വിദ്യാരംഗം സഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യോക പരിശീലനം എന്നിവ നൽകി വരുന്നു. യു എസ് എസ് ,നവോദയ തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു . വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗും നൽകി വരുന്നു.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഭരണനിര്‍വഹണം
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.