പുറത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക സ്കൗട്ട് സ്കാർഫ് ദിനം ആചരിച്ചു. സ്കൂൾ സ്കൗട്ട് മാസ്റ്റർ മുഹേഷ് ആർ ന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഫൗസി എം സാറിനെ കമ്പനി ലീഡർ സ്കാർഫ് അണിയിച്ചു. തുടർന്ന് HM ലോക സ്കാർഫ് ദിന സന്ദേശം സ്കൗട്ട് ഗൈഡ് കുട്ടികൾക്ക് നൽകി. ഗൈഡ് ക്യാപ്റ്റൻ രാഖില ആർ ടീച്ചർ നന്ദി പറഞ്ഞു.