ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അടരാടി നിൽക്കുന്ന പെൺപൂവേ നിന്റെ- പ്രണയഭാവങ്ങളിൽ കണ്ണീർകണങ്ങളോ- നെഞ്ചിൽ നെരിപ്പോടെരിയുമ്പോഴും- നിന്റെ ചുണ്ടിൽ വിരിയുന്നു പുഞ്ചിരി പൂവുകൾ (2). നിന്റെ കഥയും കദനങ്ങൾ നിറയുന്നു പെണ്ണേ- കടമകൾ കടലാസ് തോണിയായി മാറുന്നു- കത്തുവാൻ വെമ്പുന്ന കരിയില കാട് പോൽ- ചിത്തം ചിറകടി ഒച്ചകൾ തീർക്കുന്നു. പൂർണ്ണേന്ദു മുഖിയായി നീ പൂത്തുലഞ്ഞീടുമ്പോൾ- പൂന്തേൻ നുകരുവാൻ അണയുന്നു നിൻ തോഴൻ- കസ്തൂരി ഗന്ധിയായി കാറ്റിലുലഞ്ഞു നീ - ചിത്രപതംഗമായി നിർത്തനമാടിയോ - ചെമ്മാനം ചെമ്പട്ടുടിപ്പിച്ച പെൺകൊടി - ചെന്തളിർ മേനിയിൽ പൂനിലാ ചന്തമോ. പുലർമഞ്ഞു തുള്ളികൾ മേനിയിൽ പടരവേ - തോഴനവനെങ്ങോ മറഞ്ഞെന്നു തോന്നിയോ - പൂവാൻ കുരുന്നിലകൾ വാടിയൊതുക്കി നീ - തനിയാവർത്തനത്തിന്റെ ദ്രുതതാളമാടിയോ. ഭ്രാന്തിനായി പായുന്ന പകല്മാന്യ വൃന്ദങ്ങൾ - നിന്നെ പ്രണയിപോർ ഭ്രാന്തരെന്നോതിയോ- ആർദ്രമാം മനസ്സിന്റെ നോവറിയാത്തവർ - നീയെന്ന പുണ്യത്തിൻ പൊരുളറിയാത്തവർ.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത