കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരി

10:23, 2 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരി എന്ന താൾ കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാരി

     
കൂട്ടുകൂടാനായെന്റെ

കൂടുതേടിയണഞ്ഞൊരു

കുഞ്ഞാറ്റക്കിളി

കാറ്റിനോട് കഥ മെനഞ്ഞും

കടലിനോട് കളി പറഞ്ഞും

കാടായ കാടെല്ലാം,

മേടായ മേടെല്ലാം,

കണ്ണാരം പൊത്തിക്കളിച്ചും

കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി

കൊക്കുരുമ്മി ചിറകുരുമ്മി

കിലുകിലെ കൊഞ്ചി ചിലച്ചും

കിളിക്കൂട്ടിലെന്നെ

കവിൾ ചേർത്തിറുക്കിയും

കനിവിന്റെ കനിവാമെന്റെ

കരളിന്റെ കരളായ

കളിക്കൂട്ടുകാരി

അന്ന പി ബി
2 A കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത