കൂട്ടുകൂടാനായെന്റെ കൂടുതേടിയണഞ്ഞൊരു കുഞ്ഞാറ്റക്കിളി കാറ്റിനോട് കഥ മെനഞ്ഞും കടലിനോട് കളി പറഞ്ഞും കാടായ കാടെല്ലാം, മേടായ മേടെല്ലാം, കണ്ണാരം പൊത്തിക്കളിച്ചും കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി കൊക്കുരുമ്മി ചിറകുരുമ്മി കിലുകിലെ കൊഞ്ചി ചിലച്ചും കിളിക്കൂട്ടിലെന്നെ കവിൾ ചേർത്തിറുക്കിയും കനിവിന്റെ കനിവാമെന്റെ കരളിന്റെ കരളായ കളിക്കൂട്ടുകാരി
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത