*തങ്കി സെന്റ് ജോർജ് സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ ഉദ്ഘാടനം നടത്തി*

Paddy Culture

ചേർത്തല. തങ്കി സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇൻസിനിനേറ്റർ നൽകിയിരുന്നു. 5 പഞ്ചായത്തിലെയും വിവിധ സ്കൂളുകൾക്കായി എകദേശം 15 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. ഇതിൻ്റെ വിതരണോദ്ഘാടനവും നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹൻ അധ്യക്ഷ വഹിക്കുന്ന യോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ പ്രതിനിധികൾ പങ്കെടുത്തു ഓണപ്പൂ കൃഷി ഓണക്കാല പച്ചക്കറി തൈനടീൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. കുട്ടികൾ കർഷകരുടെ വേഷമണിഞ്ഞാണെത്തിയത്, കൃഷി ഓഫീസർ ജീഷ്മ ഷാജിയുടെ നിർദ്ധേശ പ്രകാരം കര നെൽ, വഴുതന,ബെന്തി, തുടങ്ങിയ ഇനങ്ങൾ കൃഷിക്കായി തെരഞ്ഞെടുത്തത്, ഫാ. ലോബോ ലോറൻസ്, ബ്ലോക്ക്. മെമ്പർ ഷിജി സോമൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യാനന്ദൻ, പി ഐ ഹാരിസ് പി ഡി ഗഗാറിൻ, അഭിലാഷ് മാപ്പറമ്പിൽ എന്നിവർ സന്നിഹിദരായി.

പ്രഥമാധ്യാപിക ടി എം ആനിമോൾ, റോസ്ബ്രൈറ്റ കോഡിനേറ്റർമാരായ ജോസ് സേവ്യർ, തോമസ് എ ജി എന്നിവർ നേതൃത്വം നൽകി

1
2



ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി H.S വിദ്യാർത്ഥികൾക്കായ് ചന്ദ്ര‌യാൻ, സ്പെയിസ് ഷട്ടിലിനെ കുറിച്ചും നടത്തിയ വീഡിയോ പ്രദർശനവും സെമിനാറും, അധ്യാപകരായ റൽഷൻ കെ എ, ബിൻസി ജേക്കബ്, ജോസ് എന്നിവർ നേതൃത്വം നൽകി