അഭിമാനകരമായ നേട്ടം

  • 2025 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി . പരീക്ഷ എഴുതിയ 125പേരിൽ 34 പേർ ഫുൾ A+ നേടി. 6പേർ 9 A+, 8 പേർ 5 A+ കരസ്ഥമാക്കി.
  • അവധിക്കാല സ്പോർട്സ് ക്യാമ്പ് ജൂനിയർ ക്രിക്കറ്റ് കോച്ച് ശ്രീ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു
*പാഠം ഒന്ന്:   ജൂൺ രണ്ടു മുതൽ പതിമൂന്ന് വരെ ഏഴ് വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക ക്ലാസ്സുകൾ നടന്നു.
ലഹരിക്കെതിരെ ,ശുചിത്വം, പൊതുമുതൽ സംരക്ഷണം, ട്രാഫിക്ക് ബോധവത്കരണം ,ആരോഗ്യ വിദ്യാഭ്യാസം , പരസ്പര സഹകരണം ,വൈകാരിക നിയന്ത്രണം
  • 2025 ജൂൺ പുതിയ അദ്ധ്യായന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി ഉദ്ഘാടനം ചെയ്തു
  • ലോക പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഒപ്പം   പേപ്പർ ക്യാരി ബാഗുകൾ നിർമ്മാണ പരിശീലനവും നടന്നു.
  • വായന ദിനം 2025 ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.
  • അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു
  • ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു.https://youtu.be/W6FlcslyiR8
  • വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു.
  • 2025 - 26 ആദ്യ ക്ലാസ്സ് പി.ടി.എ ജൂലൈ 3, 4 തിയതികളിൽ നടന്നു
  • സ്കൂൾ തല ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടി - 2025 നടന്നു
  • വൈദ്യുതി സുരക്ഷാ നടപടികൾ പാലിക്കുക അപകടം ഒഴിവാക്കുക ,ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ബോധ വൽക്കരണ ക്ലാസ്സ് നടത്തി
  • ലോക ജനസംഖ്യ ദിനത്തിൽ ജനസംഖ്യ ക്ലോക്ക് സംഘടിപ്പിച്ചു.
  • ജൂലൈ 21 ചാന്ദ്ര ദിനത്തിൽ Sri Biju C Thomas Vehicle Director LVM3-M4/Chandrayaan-3 Mission VSSC/ISRO അതിഥിയായി എത്തി.
  • ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ജൂലൈ 22 പൈ ദിനത്തിൽ ചാർട്ട് എക്സിബിഷൻ നടത്തി
  • ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ- പ്രതിജ്ഞ
  • തിരുവനന്തപുരം റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ ഉണർവ് - ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു