ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26


അഭിമാനകരമായ നേട്ടം
- 2025 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി . പരീക്ഷ എഴുതിയ 125പേരിൽ 34 പേർ ഫുൾ A+ നേടി. 6പേർ 9 A+, 8 പേർ 5 A+ കരസ്ഥമാക്കി.
- അവധിക്കാല സ്പോർട്സ് ക്യാമ്പ് ജൂനിയർ ക്രിക്കറ്റ് കോച്ച് ശ്രീ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു
*പാഠം ഒന്ന്: ജൂൺ രണ്ടു മുതൽ പതിമൂന്ന് വരെ ഏഴ് വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക ക്ലാസ്സുകൾ നടന്നു. ലഹരിക്കെതിരെ ,ശുചിത്വം, പൊതുമുതൽ സംരക്ഷണം, ട്രാഫിക്ക് ബോധവത്കരണം ,ആരോഗ്യ വിദ്യാഭ്യാസം , പരസ്പര സഹകരണം ,വൈകാരിക നിയന്ത്രണം
- 2025 ജൂൺ പുതിയ അദ്ധ്യായന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി ഉദ്ഘാടനം ചെയ്തു
- ലോക പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഒപ്പം പേപ്പർ ക്യാരി ബാഗുകൾ നിർമ്മാണ പരിശീലനവും നടന്നു.
- വായന ദിനം 2025 ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.
- അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു
- ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു.https://youtu.be/W6FlcslyiR8
- വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു.
- 2025 - 26 ആദ്യ ക്ലാസ്സ് പി.ടി.എ ജൂലൈ 3, 4 തിയതികളിൽ നടന്നു
- സ്കൂൾ തല ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടി - 2025 നടന്നു
- വൈദ്യുതി സുരക്ഷാ നടപടികൾ പാലിക്കുക അപകടം ഒഴിവാക്കുക ,ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ബോധ വൽക്കരണ ക്ലാസ്സ് നടത്തി
- ലോക ജനസംഖ്യ ദിനത്തിൽ ജനസംഖ്യ ക്ലോക്ക് സംഘടിപ്പിച്ചു.
- ജൂലൈ 21 ചാന്ദ്ര ദിനത്തിൽ Sri Biju C Thomas Vehicle Director LVM3-M4/Chandrayaan-3 Mission VSSC/ISRO അതിഥിയായി എത്തി.
- ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ജൂലൈ 22 പൈ ദിനത്തിൽ ചാർട്ട് എക്സിബിഷൻ നടത്തി
- ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ- പ്രതിജ്ഞ
- തിരുവനന്തപുരം റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ ഉണർവ് - ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.
- പ്രേംചന്ദ് ജയന്തി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.
- ഹിറോഷിമ ദിനത്തിൽ വിദ്യാർത്ഥി ചങ്ങല മനുഷ്യ രാശിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന സന്ദേശം നൽകികൊണ്ട് വിദ്യാർത്ഥി ചങ്ങല സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്നു.
- അവൾക്കായ് (നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) - കൗമാര ആരോഗ്യ ബോധവത്കരണം നടന്നു.
- സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ,ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ച് നടത്തി. പത്ത് ഡിവിഷനിലെയും ക്ലാസ്സ് ലീഡർമാരെ തിരഞ്ഞെടുത്തു.
- എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
- ഓണാഘോഷത്തിൻ്റെ ഭാഗമായി മികച്ച തേനീച്ച കർഷകനൊള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. നളൻ അവർക്കള ആദരിച്ചു.ഒപ്പം കൃഷിയിൽ താൽപര്യമുള്ള കാർഷിക മേഖലയിൽ തനതു പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നെടുവേലി സ്കൂളിലെ തന്നെ കുട്ടി കർഷകനായ ആദം ഇല്യാസിനെയും ആദരിച്ചു.
കലാപ്രകടനങ്ങളും കായിക മത്സരങ്ങളും ഓണസദ്യയുമായി ഓണാഘോഷം അസിസ്മരണീയമാക്കി https://youtu.be/4chfYHw0Yn8
- ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
- അദ്ധ്യാപക ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിദ്യാർത്ഥി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥി അദ്ധ്യാപകർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
- സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി റോബോട്ടിക് സിന് ആമുഖം നൽകി. സ്വതന്ത്ര സോഫ്റ്റ് വെയർ - ബന്ധപ്പെട്ട പോസ്റ്റർ എക്സിബിഷൻ നടത്തി. കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ഉബുണ്ടു 22.04 O S ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തി. റോബോട്ടിക്സ് എക്സിബിഷൻ നടത്തി.
- സംസ്ഥാന ശാസ്ത്രമേള
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.) പ്രവർത്തി പരിചയം: വുഡ് കാർവിങ്ങ്: A ഗ്രേഡ്ഫയാസ് എസ് പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ സംസ്ഥാന ശാസ്ത്രമേള ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.) പ്രവർത്തി പരിചയം: വുഡ് കാർവിങ്ങ്: A ഗ്രേഡ് ഫയാസ് എസ് പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ
- ഗാന്ധി സ്മൃതി ദിനത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി
- 2025 സ്കൂൾ കലോത്സവം ശ്രീ.മുഹാദ് വെമ്പായം ഉത്ഘാടനം ചെയ്തു
- ലോക വിദ്യാർത്ഥി ദിനത്തിൽ കലാപ്രതിഭകളായ
എവിൻ ,കെവിൻ എന്നിവർ അതിഥികളായെത്തി. ഒപ്പം കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥി ശ്രീ.വിഷ്ണു ഗോപാലും പങ്കെടുത്തു
- പോലീസ് സ്മൃതി ദിനത്തിൽ ഐ.റ്റി.ബി.പി. ഉദ്യോഗസ്ഥർ സ്കൂളിലെത്തി
.ശ്രീ.അനിൽകുമാർ അനുസ്മരണം നടന്നു
- സ്കൂൾ വിനോദയാത്ര
മൈസൂറിലേയ്ക്ക് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു.
- കണിയാപുരം ഉപജില്ല കലോത്സവം നെടുവേലി സ്കൂളിൽ നവംബർ 4 മുതൽ 7വരെ നടന്നു .
- സംസ്ഥാന സ്പോർട്സ് നീന്തൽ മത്സരങ്ങൾ കൊപ്പം അന്താരാഷ്ട്ര നീന്തൽ സ്റ്റേഡിയത്തിൽ നടന്നപ്പോൾ 200 നീന്തൽ താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കി നെടുവേലി സ്കൂൾ അഥിത്യമരുളി.
- ശിശുദിന പ്രത്യേക പരിപാടികൾ നടന്നു
ചാച്ചാജിയെ വരകളിലെ വിസ്മയങ്ങളാക്കി കുട്ടികൾ മധുര സ്മരണകൾ ഉണർത്തി
- നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. വീട്ടിലെ രുചി കൂട്ടൂകൾ മേളയ്ക്ക് രുചി കൂട്ടി .