സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/സയൻസ് ക്ലബ്ബ്
ആന്റിറാബിസ് സ്പെഷ്യൽ അസംബ്ലി
സംസ്ഥാന വ്യാപകമായി പേവിഷബാധക്കെതിരെ ബോധവൽക്കരണം നടക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലി നടത്താൻ നിർദ്ദേശിച്ചതു പ്രകാരമുള്ള സ്പെഷ്യൽ അസംബ്ലി നടത്തി.അസംബ്ലിയിൽ എച്ച് എം ശ്രീ ഷാജി ടി വി സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശശാങ്കൻ ക്ലാസെടുത്തു.പ്രീത ടീച്ചർ,ശ്രുതി ടീച്ചർ എന്നിവർ സംസാരിച്ചു.
ചാന്ദ്രദിനക്വിസ് മത്സരം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമാണം,ക്വിസ് മത്സരം,ഡോക്യുമെന്ററി നിർമാണം തുടങ്ങി വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ 8ബി ക്ലാസിലെ മുഹ്സിന എം ഒന്നാംസ്ഥാനവും,സഫ നസ്രിൻ കെ എസ് രണ്ടാംസ്ഥാനവും,റിൻസാന എ മൂന്നാംസ്ഥാനവും നേടി.