എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്/2025-26

19:17, 24 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (കേരള കാർഷിക സർവകലാശാലയിലെ പഠനയാത്ര – എട്ടാം ക്ലാസ്സിന്റെ അനുഭവരേഖ: ചിത്രം ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനാചരണം       

        നാം ജീവിക്കുന്ന ചുറ്റുപാടിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 5-6-2025 ന് പരിസ്ഥിതി ദിനാചരണം നടന്നു. പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ലക്ഷ്യം.

  പ്രധാനാധ്യാപിക  സിന്ധു എസ് സ്വാഗതമാശംസിച്ചു.  പ്രാർത്ഥനയ്ക്ക് ശേഷം അടാട്ട് ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് പോൾസൺ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികളിലേക്ക് പകർന്നു. നാം ചെയ്യുന്ന തെറ്റായ പ്രവൃത്തികൾ നമ്മുടെ ചുറ്റുപാടിനെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രകൃതി സംരക്ഷണത്തിന്റെ പ്രസക്തി എന്താണെന്നും അത് നമ്മെയും മറ്റു ജീവജാലങ്ങളെയും എങ്ങനെയെല്ലാം സംരക്ഷിക്കുന്നുമാവെന്നും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളായ  ലഹരിയുടെ വിപത്തും പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ മഹത്വവും ഓർമിപ്പിച്ചുകൊണ്ട് പ്രതിജ്ഞകൾ കുട്ടികൾ ഏറ്റുചൊല്ലി.

        സയൻസ് അധ്യാപിക ബബിത ആർ വൃക്ഷത്തൈകൾ നടുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും കുട്ടികളിലേക്ക് എത്തിച്ചു. ഇതിലൂടെ ഒരു തൈ നടുമ്പോൾ നാളെക്കായി ഒരു തണലാണ് നാം ഒരുക്കുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഗാനാലാപനം നടന്നു. കൂടാതെ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ മനസ്സിലാക്കി.

     ശേഷം  അധ്യാപിക സി എസ് ജ്യോതിലക്ഷ്മി നന്ദി പ്രകാശനം നടത്തി.  പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി നശീകരണം, ലഹരി തുടങ്ങിയവയ്ക്കെതിരെ പോരാടാനും , പ്രകൃതി സംരക്ഷണത്തിലൂടെ നല്ലൊരു ഭാവി സൃഷ്ടിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ ശ്രമിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികൾ സമാപിച്ചു.

കേരള കാർഷിക സർവകലാശാലയിലെ പഠനയാത്ര – എട്ടാം ക്ലാസ്സിന്റെ അനുഭവരേഖ

 
ഫീൽഡ് ട്രിപ്പ് - കാർഷിക സർവ്വകലാശാല

2025 ജൂലൈ 11-ന് വെള്ളിയാഴ്ച, ഞങ്ങളുടെ സ്കൂളിലെ എട്ടാം ക്ലാസിലെ 128 വിദ്യാർത്ഥികളും ആറു അധ്യാപകരുമടങ്ങിയ സംഘം കേരള കാർഷിക സർവകലാശാലയിലേക്ക് പഠനയാത്രയ്ക്ക് പുറപ്പെട്ടു. രാവിലെ 9 മണിക്ക് സ്കൂളിൽ നിന്നുള്ള യാത്ര ആരംഭിച്ച സംഘം പത്ത് മണിയോടെയാണ് സർവകലാശാലയിൽ എത്തിയത്.

പഠനയാത്രയുടെ ആദ്യഘട്ടം ഫ്ലോറികൾച്ചർ സെക്ഷനിലായിരുന്നു. അവിടെ സിനിയയും ചെണ്ടുമല്ലിയുമുൾപ്പെടെയുള്ള പൂന്തോട്ട സസ്യങ്ങളുടെ പ്രിസിഷൻ ഫാർമിംഗ്‌ (Precision Farming) രീതികൾക്കു സമീപമായി നിൽക്കുന്ന അവസരം ലഭിച്ചു. ഓരോ ചെടിയുടെയും വളർച്ച നിയന്ത്രിതമായി നയിക്കുന്ന ഈ സാങ്കേതികത വഴി, കാർഷികം ശാസ്ത്രീയമായ രീതിയിൽ എങ്ങനെ മെച്ചപ്പെടുത്താം എന്ന് കുട്ടികൾ മനസ്സിലാക്കി. നിറങ്ങളും പുഷ്പങ്ങളുടെയും മനോഹരതയും ചേർന്ന കാഴ്ചകൾ അതീവ ആകർഷണമായിരുന്നു.

തുടർന്ന് ഞങ്ങൾ ഒലറി കൾച്ചർ സെക്ഷനിലേക്ക് നീങ്ങി. അവിടെനിന്ന് ഓരോ വിദ്യാർത്ഥിക്കും ചീരയുടെ വിത്ത് കൈമാറി. വീടുകളിൽ തന്നെ തങ്ങളാലും കൃഷി ആരംഭിക്കാമെന്ന ആത്മവിശ്വാസം വിദ്യാർത്ഥികളിൽ പകരുകയായിരുന്നു.

ഇതിനു ശേഷമായി ഞങ്ങൾ ഔഷധ സസ്യങ്ങളുടെ ശേഖരണത്തിലേക്ക് പോയി. വിവിധതരം ഔഷധസസ്യങ്ങൾ അവയുടെ ഗുണങ്ങളും ഉപയോഗങ്ങളും വിശകലനം ചെയ്യാനായി സമീപിക്കാൻ സാധിച്ചു. കുട്ടികൾക്ക് ഈ സസ്യങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലേക്കുള്ള ചിന്ത ആരംഭിച്ചു.

പിന്നീട് ഞങ്ങൾ ഒലറി കൾച്ചർ ഫാമിങ്ങിലേക്ക് പോയപ്പോൾ അവിടെ മുളക്, പടവലം, പാവയ്ക്ക എന്നീ പലതരം പച്ചക്കറികളുടെ പുതിയ വെറൈറ്റികളെ നേരിൽ കണ്ടു. അവയുടെ പ്രത്യേകതകളും വളർത്തൽ സാങ്കേതികതകളും പ്രിസിഷൻ ഫാർമിംഗിന്റെ ഭാഗമായി വിശദമായി പഠിക്കാൻ സാധിച്ചു. പ്രത്യേകിച്ചും പാവയ്ക്കയുടെ വെറൈറ്റികൾ കുട്ടികൾക്ക് കൗതുകമായി തോന്നി.

പഠനയാത്രയുടെ ഭാഗമായിത്തന്നെ, ഞങ്ങൾ ഫോറസ്ട്രി (വനവകുപ്പ്) സെക്ഷനിലേക്കും പോകാൻ പദ്ധതിയിട്ടിരുന്നു. ഇത് സർവകലാശാലയിലെ ഒരു വലിയ വകുപ്പാണ്, ഇവിടെ പ്രവേശനത്തിനുള്ള അനുമതിയും ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ,  റോഡിൽ ബ്ലോക്ക് ഒക്കെ ആയതിനാൽ  യാത്ര തുടരാൻ കഴിയാതെ പോവേണ്ടിവന്നു. അതിനാൽ ആ സെക്ഷന്റെ സന്ദർശനം വെറും ആഗ്രഹമായി ശേഷിച്ചു.

ഈ പഠനയാത്ര എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ആദ്യ അധ്യായമായ "കൃഷിയും ഭക്ഷ്യസുരക്ഷയും" എന്ന ഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടു നിന്നു. പുസ്തകത്തിൽ വായിച്ചും പഠിച്ചും കഴിഞ്ഞ ധാരണകളെ ജീവനുള്ള അനുഭവങ്ങളാക്കി മാറ്റാൻ ഈ യാത്ര സഹായിച്ചു. ശാസ്ത്രത്തെ കൃഷിയുമായി ബന്ധിപ്പിച്ച് ഉപയോഗപ്രദമായ അറിവുകൾ കുട്ടികൾക്ക് സ്വന്തമാക്കാൻ സാധിച്ച പഠനയാത്രയായിരുന്നു ഇത്.