ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/വിദ്യാരംഗം/2025-26
വിദ്യാരംഗം കലാസഹിത്യവേദി ഉദ്ഘാടനവും ബഷീർ ദിനാചരണവും സംഘടിപ്പിച്ചു.
4-7-25-സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. തിരൂരങ്ങാടി SSMO ITE അധ്യാപകനും പാവനാടക കലാകാരനുമായ കെ.ടി ഹനീഫ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ഹനീഫ മാസ്റ്റർ ബഷീറിൻ്റെ പൂവൻ പഴം എന്ന കഥയെ അടിസ്ഥാനമാക്കി കെ.ടി ഹനീഫ മാസ്റ്റർ പാവനാടകം അവതരിപ്പിച്ചു. കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ , കെ ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , വനജ ടീച്ചർ എന്നിവർ സംസാരിച്ചു . വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ടി മമ്മദ് മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.
വീഡിയോ കാണാം-https://youtube.com/shorts/8oHK26pMO7E?si=nwAeFH7n0QoYY7cA
ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ മാല അവതരിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് എം.എൻ കാരശ്ശേരി രചിച്ച ബഷീർ മാല അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ ടി മമ്മദ് മാസ്റ്റർ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നടത്തി വീഡിയോ - https://youtube.com/shorts/FwvF1q4d4YE?si=A3AdfxxT2dA0QUtB
വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ നടത്തി.
മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ , ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ ,ഷഹസിൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. .മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.
വായനോത്സവം സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി മമ്മദ് മാസ്റ്റർ , കെ ഷംസുദ്ധീൻ മാസ്റ്റർ , കെ നസീർ ബാബു മാസ്റ്റർ , എം.സി ഇല്യാസ് മാസ്റ്റർ , അധ്യാപക വിദ്യാർഥികളായ ജർഷിന ,, ഷഹസാദി എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ ഫസിൻ പി.ഒ - 10A , നിഹ്‌മ വി.പി - 10D, ലിദാൻ മുഹമ്മദ് കെ.ടി - 8 B എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.