എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്/2024-25
പരിസ്ഥിതിദിനാഘോഷം
നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന പോസ്റ്റർ രചന ഫോട്ടോഗ്രാഫി മത്സരം റീൽസ് മത്സരം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ “കൃതി @പ്രകൃതി” പോസ്റ്റർ സീനിയർ അധ്യാപകനായ ജോസഫ് സർ ഹെഡ്‍മിസ്ട്രസ് ആയ സിസ്റ്റർ ജോസ്നയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ, ഓഫീസ് അസിസ്റ്റന്റ് ആയ ശ്രീ. സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന എന്നിവർ സ്കൂൾ പരിസരത്ത് ഓർമ്മ തൈ നടുകയും ചെയ്തു.
ഇക്കോ ക്ലബ് ഉദ്‌ഘാടനം
പരിസ്ഥിതി പാഠങ്ങളുടെ പുത്തനറിവുകളിലേയ്ക്ക് ഈ അധ്യയന വർഷത്തിലെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ വാതിൽ തുറന്നു. ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ഡാനി ജേക്കബ് സ്വാഗതം ആശംസിച്ചു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ഉദ്‌ഘാടന കർമം നിർവ്വഹിച്ചത്. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി. എൽ , സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ വി.ജെ എന്നിവർ ആശംസകൾ അർപ്പിക്കുകയും, സമ്മാനവിതരണം നടത്തുകയും ചെയ്തു. പ്രകൃതി സേവനങ്ങളുടെ മൂല്യം വിളിച്ചോടുന്ന നൃത്താവിഷ്‌ക്കാരം, മൈം , നാടൻപാട്ട് എന്നിവ അവതരിപ്പിക്കപ്പെട്ടു . ശ്രീമതി . ടെസി ജോസ് കൃതജ്ഞത അർപ്പിച്ചു.
പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന മത്സരം
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസിലാക്കി നൽകുന്നതിനായി പോസ്റ്റർ രചന മത്സരങ്ങൾ നടത്തപ്പെട്ടു. Global Warming എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ് മത്സരവും, save water, save life എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരവും ആണ് നടത്തപ്പെട്ടത്.
പ്ലാസ്റ്റിക് ശേഖരണവും ഡ്രൈ ഡേ ആചരണവും
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ട് വൃത്തിയാക്കുകയും പ്ലാസ്റ്റിക് ശേഖരണം നടത്തുകയും ചെയ്തു. ഇതിനൊപ്പം തന്നെ ഇക്കോ ക്ലബ് അംഗങ്ങൾ ഡ്രൈ ഡേ ആചരണവും നടത്തി.
പരിസ്ഥിതിദിന ക്വിസ്
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. 105 കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു പരിസ്ഥിതിദിന ക്വിസ്.
ജൈവ കൃഷി
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷിക്ക് തുടക്കം കുറിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ തയ്യറാക്കിയ വിവിധ പച്ചക്കറി തൈകൾ കുട്ടികളും സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌നയും ചേർന്ന് പ്രത്യേകം തയ്യറാക്കിയ സ്ഥലത്തു നട്ടു. ജീവിത ശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ജൈവപച്ചക്കറികളുടെ പ്രാധാന്യം എന്താണെന്ന് സയൻസ് അദ്ധ്യാപിക ശ്രീമതി ഡാനി ജേക്കബ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.