ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/പ്രവർത്തനങ്ങൾ
| Home | 2026-27 |
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
2022-2023
കുട്ടികൾക്ക് സമ്പൂർണ്ണ മലയാളം ടൈപ്പിംഗ് പരിശീലനം നൽകി.
സ്കൂൾ ബ്ലോഗിൽ കുട്ടികൾക്ക് വായിക്കുവാനായി നൂറ്റിഇരുപത്തഞ്ചോളം കഥകളും കവിതകളും ഉണ്ട്.
എൽ പി സ്കൂൾ കുട്ടികൾക്ക് പഠനം രസകരമാക്കാനായി ഐ ടി അധിഷ്ഠിത ക്‌ളാസ്സുകൾ നടത്തി.
സ്കൂൾ ഇലക്ഷൻ പൂർണ്ണമായും ഡിജിറ്റലായി നടത്തി.
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കേരളപുരം ഞെട്ടയിൽ നെൽക്കൃഷിയിറക്കി.
2025-26
പ്രവേശനോത്സവം
2025 - 26 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 02-06-2025 ന്
ലോക പരിസ്ഥിതി ദിനം
ജൂൺ 5
ശിവറാം എൻ. എസ്. എസ്. എച്ച്.എസ് എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൽ ഗംഗ ഡി.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ ഉദ്ഘാടനം ചെയ്തു. എച്ച് എം. ഡോ. പ്രിയ പി മുതിർന്ന കർഷകനായ ശിവാനന്ദനെ ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് ശിവാനന്ദൻ പിള്ള പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് എല്ലാവരും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൗട്ട് ആൻറ് ഗൈഡ്സ്, ജെ.ആർ.സി. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
നിയമ ബോധവൽക്കരണ ക്ലാസ്
ശിവറാം എൻ.എസ്.എസ്. എച്ച്. എസ്. എസിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. എച്ച്.എം ഡോ. പ്രിയ പി അധ്യക്ഷത വഹിച്ചു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വേണു ജി പിള്ള ആൻ്റി ഡ്രഗ്സ്, ജെ.ജെ ആക്ട് പോക്സോ എന്നിവയിൽ ക്ലാസ് നയിച്ചു. പി എൽ വി ഷഹാന , അധ്യാപകരായ ഹർഷകുമാർ, ശ്രീകുമാർ ബി , രഞ്ജിനി , അനിത എന്നിവർ പങ്കെടുത്തു.
വിദ്യാരംഗം കലാസാഹിത്യവേദി
ശിവറാം എൻഎസ്എസ് എച്ച്എസ്എസിൽ വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. പ്രഥമാധ്യാപിക ഡോ. പി.പ്രിയ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കുണ്ടറ ഉപജില്ലാ കൺവീനറും അധ്യാപികയുമായ എ ജസീന ഉദ്ഘാടനം നിർവഹിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും കവയിത്രിയുമായ നിരഞ്ജന സേതു കുമാറിനെ ചടങ്ങിൽ ആദരിച്ചു. പി.എൻ.പണിക്കർ അനുസ്മരണം, വായന ദിന പ്രതിജ്ഞ, കവിതാലാപനം, പുസ്തകത്തൊട്ടിൽ ഉദ്ഘാടനം, ക്വിസ് മത്സരം, പുസ്തക ചർച്ച, വായനക്കുറിപ്പ് മത്സരം , പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ ഇ.കെ.പ്രസന്നകുമാരി, സീമ, ഹർഷകുമാർ, സ്മൃതി, ജി.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു
ഗ്രന്ഥശാല സന്ദർശനം
ശിവറാം എൻഎസ്എസ് എച്ച് എസ് എസിലെ വായന ദിന വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഗ്രന്ഥശാല സന്ദർശിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയ്ക്ക് പ്രഥമാധ്യാപിക ഡോ. എസ്. പ്രിയ നേതൃത്വം നൽകി. കൊല്ലം ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള അവാർഡ് നേടിയ, എ പ്ലസ് ഗ്രേഡുള്ള ഉമയനല്ലൂരിലെ നേതാജി മെമ്മോറിയൽ ലൈബ്രറി ആണ് സന്ദർശിച്ചത്. പുസ്തകങ്ങൾ പരിചയപ്പെടുന്നതിനൊപ്പം ഗ്രന്ഥശാല കുട്ടികൾക്കുവേണ്ടി നടത്തുന്ന ചിത്രരചന, വയലിൻ, തബല, കരാട്ടെ പരിശീലനത്തെക്കുറിച്ചും വിദ്യാർഥികൾ മനസ്സിലാക്കി. ലൈബ്രേറിയൻ ദ്രാവിഡ് പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. ലൈബ്രറി പ്രസിഡൻ്റ് വിജയൻ, കമ്മറ്റി അംഗങ്ങളായ പുഷ്പാംഗദൻ, സരിൻ അധ്യാപകരായ ഗിരീഷ്, ഹർഷകുമാർ, സുനീർ, സീമ, രഞ്ജിനി , ഇ.കെ.പ്രസന്നകുമാരിയമ്മ എന്നിവർ പങ്കെടുത്തു
ശിവറാമിൽ ബഷീർ അനുസ്മരണ പ്രഭാഷണം
കരിക്കോട് : ശിവറാം എൻ. എസ്. എസ് എച്ച് എസ് എസിൽ ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് ശിവാനന്ദൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്തു. റിട്ട. ഡയറക്ടർ ജനറൽ ഓഫ് പോലീസ് കേരള, അലക്സാണ്ടർ ജേക്കബ് ഐ പി എസ് ബഷീർ അനുസ്മരണ പ്രഭാഷണവും ഹൈസ്ക്കൂൾ വിഭാഗം അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും നടത്തി. കൊല്ലം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ സെക്രട്ടറി ജീവകുമാർ, അരുൺ രാജ്, ബാബുരാജ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡി.കെ ഗംഗ, ഹെഡ്മിസ്ട്രസ് ഡോ. പി പ്രിയ, സ്റ്റാഫ് സെക്രട്ടറി ഹർഷകുമാർ, ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കൺവീനർ ജി. ഹരികൃഷ്ണൻ നന്ദി പറഞ്ഞു.