പ്രവേശനോത്സവം 2025

ഈ വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡോ. ശിവശക്തിവേൽ സി. ഐഎഎസ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, എസ് എം സി ചെയർമാൻ പ്രശാന്ത്, മദർ പി ടി എ പ്രസിഡൻറ് ശുഭാ ഉദയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമാ മണി നന്ദിയും പറയുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. പുതിയ ഒരു കെട്ടിടം കൂടി വന്നതോടെ സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുകൂടി മികച്ചതായി മാറിയിട്ടുണ്ട്. നൂറിലധികം കുട്ടികളാണ് ഈ വർഷം സ്കൂളിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്.

പരിസ്ഥിതി ദിന പരിപാടികൾ

സർക്കാർ നിർദ്ദേശപ്രകാരം നടന്ന നല്ല പാഠം പരിപാടിയുമായി കോർത്തിണക്കിയാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ നടന്നത്. എച്ച് എൽ എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ്, യു എസ് ടി ഗ്ലോബൽ, തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയാണ് ഈ പരിപാടി ജൂൺ അഞ്ചിന് നടന്നത്. എച്ച് എൽ എൽ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്ലാസ്റ്റിക് രഹിതമായി ആയാസമില്ലാതെ പുസ്തകം പൊതിയാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യയിൽ നിർമ്മിച്ച പൊതിയാനുള്ള പേപ്പർ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് കുട്ടികൾക്ക് സമ്മാനിച്ചു. വീട്ടിൽ ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി യു എസ് ടി ഗ്ലോബൽ 400 വൃക്ഷത്തൈകൾ കൈമാറി. കേരളത്തിൻറെ വിദ്യാഭ്യാസ രീതികളും സംസ്കാരവും തൊട്ടറിയാൻ എത്തിയ ഹിമാചൽ പ്രദേശ് സംഘവും എല്ലാ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു.

പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ക്ലബ്ബിൻറെ ക്ലാസുകളിലേക്കുള്ള സന്ദേശയാത്ര ഇവയും അടുത്ത ദിവസങ്ങളിൽ നടന്നു.

നല്ല പാഠം ബോധവൽക്കരണ പരിപാടി

സ്കൂൾ തുറന്ന രണ്ടാഴ്ചക്കാലം സർക്കാർ നിർദ്ദേശപ്രകാരം നല്ല പാഠം ബോധവൽക്കരണ പരിപാടി നടന്നു. നല്ല സംസ്കാരവും മൂല്യങ്ങളും കുട്ടികളിൽ ഉറപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മുൻകൂട്ടി നിശ്ചയിച്ച മോഡ്യൂൾ പ്രകാരമുള്ള പഠന പ്രവർത്തനങ്ങളും ക്ലാസ്സുകളുമാണ് ഈ ദിവസങ്ങളിൽ നടന്നത്.

ദിവസം വിഷയം ക്ലാസ് നയിച്ചവർ
03/06/2025 പൊതുകാര്യങ്ങൾ

മയക്കുമരുന്ന് ലഹരി ഉപയോഗം

അനിൽ കുമാർ

(എക്സൈസ് ഓഫീസർ)

04/06/2025 റോഡ് സേഫ്റ്റിയും

ഗതാഗത നിയമങ്ങളും

05/06/2025 വ്യക്തി ശുചിത്വം,

പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം

സുജാ തോമസ്, അശ്വതി

(അധ്യാപകർ)

09/06/2025 ആരോഗ്യം വ്യായാമം

കായികക്ഷമത

വിനോദ് കെ വി, ഗീതാ സാമുവൽ

(അധ്യാപകർ)

10/06/2025 ഡിജിറ്റൽ അച്ചടക്കം അനീഷ് ഉമ്മൻ,

സചിത്ര എസ് വി (അധ്യാപകർ)

11/06/2025 പൊതുമുതൽ സംരക്ഷണം ശാന്തികൃഷ്ണ (അധ്യാപിക)
12/06/2025 പരസ്പര സഹകരണത്തിൻറെ

പ്രാധാന്യം, റാഗിങ്, വൈകാരിക നിയന്ത്രണം

ചിന്നു

(സ്കൂൾ കൗൺസിലർ)

14/06/2025 പൊതു ക്രോഡീകരണം അനീഷ് വി (അധ്യാപകൻ)