Govt. LPBS Karakulam

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എൽ പി ബി എസ് കരകുളം
Govt. LPBS Karakulam
വിലാസം
കരകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-201742509




ചരിത്രം

കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .

മേലേ വിളാകത്ത് പരേതനായ ശ്രീ. ഗോപാലപിള്ളയുടെ സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് 1881-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിനടുത്ത് കരകുളം എൽ.പി.ബി.എസ് സ്കൂളായി ആരംഭിച്ചത്. 1922-ൽ ഈ സ്കുളിനെ എൽ.പി.ബി.എസ് എന്നു മാറ്റി നാമകരണം ചെയ്തതായി കാണുന്നു.

1937ൽ അരുവിക്കരയിൽ നിന്നും പുതുതായി പൈപ്പ് ലൈൻ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു കൂടി വന്നതോടെ ആ കെട്ടിടം പൊളിഞ്ഞു പോയി. സർക്കാർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പരേതനായ അപ്പാവു കോൺട്രാക്ടറിൽ നിന്നും പൊന്നും വിലക്ക് വാങ്ങി പുതിയ കെട്ടിടം പണികഴിപ്പിച്ചു.

ആദ്യം ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ക്രമേണ മിക്സഡ് സ്കൂളായി മാറി. ആയിരത്തോളം കുട്ടികൾ ഇവിടെ മുമ്പ് പഠിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ .പാച്ചു പിള്ളയാണ്.

പ്രസ്തുത സ്കൂളിലെ പ്രഥമാധ്യാപരായിരുന്ന പരേതരായ ശ്രീ.കേശവപിള്ള, ശ്രീ.നാരായണപിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. കുഞ്ഞൻപിള്ള, പരേതനായ സുന്ദരേശൻ നായർ, മാങ്കോട് കുടുംബാംഗവും മുൻ എം.എൽ .എ യുമായിരുന്ന ശ്രീ.സോമശേഖരൻ നായർ, സ്വാതന്ത്ര്യ സമരസേനാനി മുല്ലശ്ശേരി നാരായണൻ നായർ, അഡ്വ.മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ ,നെടുമങ്ങാട് എം.എൽ.എ ആയിരുന്ന മാങ്കോട് രാധാകൃഷ്ണൻ,ബ്ലോക്ക് മെമ്പറായിരുന്ന ശ്രീ.രാജലാൽ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPBS_Karakulam&oldid=277170" എന്ന താളിൽനിന്ന് ശേഖരിച്ചത്