എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28041 |
| യൂണിറ്റ് നമ്പർ | LK/2019/28041 |
| ബാച്ച് | 2024 - 27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| ഉപജില്ല | Kalloorkkad |
| ലീഡർ | LAKSHMI BIJU |
| ഡെപ്യൂട്ടി ലീഡർ | REX DOJINS |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bibish John |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Tinu Kumar |
| അവസാനം തിരുത്തിയത് | |
| 16-07-2025 | LK201928041 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
സ്കൂൾതല ക്യാമ്പ് 2025 - ഒന്നാം ഘട്ടം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് മെയ് 22 ആം തീയതി വ്യാഴാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സി.ജൂബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.ബിബീഷ് ജോൺ ക്യാമ്പിന് സ്വാഗതം നൽകി. സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബാച്ച് ലീഡർ കുമാരി ലക്ഷ്മി ബിജു യോഗത്തിന് നന്ദി പറഞ്ഞു.
ഒൻപതരയ്ക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി പത്ത് മണിയോടെ ക്യാമ്പ് ആരംഭിച്ചു. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ നാല് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. മഞ്ഞുരുക്കൽ, റീൽസ് നിർമ്മാണം, ക്യാമറ എങ്ങനെ ഉപയോഗിക്കാം, വീഡിയോ എഡിറ്റിംഗ്. ക്യാമ്പിൽ സജീവ പങ്കാളിത്തം ലഭിക്കുന്നതിനായി റിസോഴ്സ് പേഴ്സൺ ശ്രീമതി. ജിൻസി മാത്യു കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറെ തെരെഞ്ഞെടുത്തു. ക്യാമ്പ് അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനായി ആദ്യം സോഷ്യൽ മീഡിയ ഗെയിം നടത്തി. ഇതിൽ ഏതാനും ഗ്രൂപ്പുകാർ വിജയിച്ചു. എല്ലാ ഗ്രൂപ്പിനും അവർ തെരെഞ്ഞെടുത്ത സോഷ്യൽ മീഡിയയുടെ പേര് നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സന്തോഷമുളവാക്കി. തുടർന്ന് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി റീൽസ് നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികൾ മുൻപും ഇവ ചെയ്തിട്ടുള്ളതിനാൽ റീൽസ് നിർമ്മിക്കാൻ എളുപ്പം സാധിച്ചു. ഏതാനും ഗ്രൂപ്പുകാർക്ക് സമയബന്ധിതമായി അവ പൂർത്തിയാക്കാൻ സാധിച്ചില്ല. വീഡിയോ തയാറാക്കുമ്പോൾ DSLR അല്ലെങ്കിൽ മൊബൈൽ ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിസോഴ്സ് പേഴ്സൺ വിശദീകരിച്ചു. തുടർന്ന് അവയുടെ സ്ലൈഡ് പ്രസേൻറ്റേഷൻ നടത്തി കുട്ടികളെ അവ ബോധ്യപ്പെടുത്തി. കുട്ടികൾ അതിലെ പ്രധാന ആശയങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഡയറിയിൽ കുറിച്ചെടുത്തു. ഒരു വീഡിയോ നിർമ്മാണത്തിൽ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ബോധ്യമാക്കാൻ കൂടുതൽ നിലവാരമുള്ള പ്രൊമോഷണൽ വീഡിയോ കാണിച്ചു. തുടർന്ന് സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് ഒരു പ്രോമോ വീഡിയോ തയ്യാറാക്കാൻ ആവശ്യമായ സ്ക്രിപ്റ്റ് എഴുതാൻ ഗ്രൂപ്പടിസ്ഥാനത്തിൽ കുട്ടികളോട് ആവശ്യപ്പെട്ടു. സ്ക്രിപ്റ്റ് തയാറാക്കിയ ഗ്രൂപ്പുകാർ അത് ഒഡാസിറ്റിയിൽ റെക്കോർഡ് ചെയ്തു. മികവാർന്ന വീഡിയോ എഡിറ്റിംഗ് എങ്ങനെ ചെയ്യാമെന്ന് ശ്രീ.ബിബീഷ് ജോൺ kdenlive സോഫ്ട്‍വെയറിന്റെ സഹായത്തോടെ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ തയാറാക്കിയ ഓഡിയോയും ഫോൾഡറിൽ നൽകിയിരിക്കുന്ന വിഡിയോസും എഡിറ്റ് ചെയ്ത് മികച്ച വീഡിയോകൾ തയാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ടിനു കുമാർ വേണ്ട സഹായങ്ങൾ നൽകി. നാല് മണിയോടുകൂടി സ്‌കൂൾ ക്യാമ്പ് അവസാനിച്ചു.
-
സ്കൂൾ ക്യാമ്പിൽ 2024 - 27 ബാച്ചിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ബിബീഷ് ജോണിനോടൊപ്പം
-
റിസോഴ്സ് പേഴ്സൺ ശ്രീമതി. ജിൻസി മാത്യു ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസെടുക്കുന്നു
-
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ റീൽസ് നിർമ്മാണത്തിനിടെ
അനിമേഷൻ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024 -27 ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ 11ആം തീയതി ബുധനാഴ്ച്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടന്നു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ .ബിബീഷിന്റെയും ശ്രീമതി ടിനുവിന്റെയും നേതൃത്വത്തിൽ ക്ലാസ് നടന്നു 3.30 നു ഐ.ടി ലാബിൽ ക്ലാസ് ആരംഭിച്ചു. തുടർന്ന് ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്വെയറിലൂടെ വൈവിധ്യ പൂർണമായ അനിമേഷൻ ക്ലാസ് നടത്തി. കുട്ടികൾ വളരെ മനോഹരമായ രീതിയിൽ അനിമേഷൻ വിഡിയോകൾ നിർമിച്ചു .തുടർന്നു 4.45 ഓടെ ക്ലാസ് അവസാനിച്ചു.
-
Animation
-
Lab
-
മാതൃക അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തി. പരീക്ഷ നടത്തിപ്പിന് മുന്നോടിയായി മാതൃക പരീക്ഷയുടെ അറിയിപ്പ് എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും അറിയിക്കുന്നതിനായി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി. ബാച്ച് ലീഡർ ലക്ഷ്മി ബിജു ഇതിന് നേതൃത്വം വഹിച്ചു. രണ്ട് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് എ,ബി,സി ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. ഒപ്പം വിക്‌ടേഴ്‌സ് ചാനലിൽ വന്നിട്ടുള്ള അഭിരുചി പരീക്ഷയുടെ വീഡിയോ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും മിസ്ട്രസ് ടിനു കുമാറും അംഗങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തിയതിന്റെ ഫലമായി കൂടുതൽ കുട്ടികൾ അംഗത്വം നേടുന്നതിന് മുന്നോട്ട് വന്നു.
-
കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ ക്ലാസെടുക്കുന്നു
-
ബാച്ച് ലീഡർ ലക്ഷ്മി ബിജു അഭിരുചി സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു
-
ആഷിൻ ബിനു പരീക്ഷ സഹായ വീഡിയോ അവതരിപ്പിക്കുന്നു
-
സാറ മേരി ബൈജു പരീക്ഷ ചോദ്യങ്ങൾ അവതരിപ്പിക്കുന്നു
യോഗാ ദിനാചരണം
ജൂൺ 23 ആം തീയതി യോഗാദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലക ദീപ മാത്യുവിന്റെ നേതൃത്വത്തിൽ യോഗ അഭ്യസിച്ചു. യോഗ ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്കുന്നതാണെന്ന് കുട്ടികൾ മനസിലാക്കി. ഒൻപതരയ്ക്ക് ആരംഭിച്ച യോഗ പരിശീലനം പത്തേകാലോടെ അവസാനിച്ചു.ലിറ്റിൽ കൈറ്റ്സ്
-
-
യോഗാസനം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
യോഗാസനം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
അനിമേഷൻ 2,മൊബൈൽ ആപ്പ് നിർമ്മാണം -ലിറ്റിൽ കൈറ്റ് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024-27ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ-28 ശനിയാഴ്ച സെന്റ് ലിറ്റിൽ തേരേസാസ് ഹൈസ്കുളിൽ നടന്നു ലിറ്റിൽ കൈറ്റ്സ് മാസ്റ്റ്ർ ബിബീഷ് ജോണിന്റെ നേത്യത്രത്തിലാണ് മേ
ക്ലാസ്സ് നടന്നത് . 9 മണിക്ക് ഐ.ടി.ലാബിൽ ക്ലാസ് ആരംഭിച്ചു അനിമേഷൻ മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയാണ് ക്ലാസ്സിൽ പഠിപ്പിച്ചത് . Open Toonz എന്ന സോഫ്റ്റ് വെയർ വഴി അനിമേഷൻ വീഡിയോകൾ നിർമ്മിക്കാാനും നിർമ്മിച്ച വീഡിയോകളിൽ ശബ്ദങ്ങൾ ചേർക്കാനും പഠിപ്പിച്ചു
അങ്ങനെ കുട്ടികൾ കടലിൽ നീന്തുന്ന ഡോൾഫിന്റെ ആനിമേഷൻ
വീഡിയോകൾ നിർമ്മിച്ചു. MIT App Inventor എന്ന സോഫ്റ്റ് വെയർ വഴി BMI കണക്കുകുട്ടുന്ന
മൊബൈൽ ആപ്പ് കുട്ടികൾ നിർമ്മിച്ചു . വളരെ ആസ്വാദ്യകരവും രസകരവുമായിരുന്നു
ക്ലാസ്. തുടർന്ന് 12:45 ഓടെ ക്ലാസ് അവസാനിച്ചു .
ഐ.ടി.മേള
ജൂൺ 30ാം തിയതി തിങ്കളാഴച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾതല ഐ.ടി.മെള സംഘടിപ്പിച്ചു . ഐ.ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ മത്സരങ്ങളായിരുന്നു യു.പിയും ഹൈകൂളുമായിനടന്നത്. ആനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ്പേജ് ഡിസൈൻ ,പ്രസന്റെഷൻ എന്നീ മത്സരങ്ങളായിരുന്നു ഹൈസ്കൂളിൽ ഐ.ടി ടിച്ചർമാരായ ബിബീഷ് ജോണിന്റെയും ആശടീച്ചറുടെയും നേത്യത്വത്തിൽ നടന്നത്. സഹായത്തിനായി 9ാം ക്ലാസിലെയും 10ാം ക്ലാസിലെയും ലിറ്റിൽ കൈറ്റസിലെ കുറച്ച് അംഗങ്ങളും ഉണ്ടായിരുന്നു രാവിലെ 10:30ന് ഐ.ടി മേള ആരംഭിച്ചു
ഈ ഐ.ടി.മേള വിദ്യാർത്ഥികളിൽ സാങ്കേതികവും സ്രഷ്ടിപരവുമായ ചിന്തകളുംവളർത്തുന്നതിന്നുള്ള മികച്ച അവസരമായിരുന്നു. ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം പരിപാടികൾ കൂടുതൽ ഉജ്ജ്വലമാക്കി. തുടർന്ന് 3:30ഓടെ മത്സരങ്ങൾ അവസാനിച്ചു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ വച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. 10:30 യോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു സ്കൂൾ ഹെഡ്‌മിസ്‌സ്ട്രെസ്സ് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മരിയ തെരേസ്, സുനിത ടീച്ചർ, ബിബീഷ് സാർ എന്നി-വർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി,
സ്കൗട്ട് ആൻഡ് ഗൈഡ്, എസ്.പി.സി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.4 ബൂത്തുകളിലായി പോളിംങ് നടന്നു.ഓരോ ബൂത്തുകളിലും 5 ഘട്ടങ്ങളായാണ് പോളിംങ് നടന്നത്.ക്ലാസ്സ് അടിസ്ഥാനത്തിൽ എസ്.പി.സി കുട്ടികൾ വിദ്യാർത്ഥികളെ പോളിംങ് ബൂത്തിലേക്ക് കൊണ്ടുവന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോ-ഫ്റ്റ്വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .11:30 യോടെ തിര-ഞെഞ്ഞെടുപ്പ് അവസാനിച്ചു.