ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025-2026

2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ ജൂൺ രണ്ടാം തീയതി 12 മണിക്ക് സ്കൂളിൽ നടന്നു .സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ശ്രീ ടിം ജി സജി സ്വാഗതഭാഷണം നടത്തി. വിജയോത്സവം ,നഗരസഭ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ അടുക്കളയുടെ ഉദ്ഘാടനം, എസ് എസ് കെ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് തയ്യാറാക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്നീ ചടങ്ങുകൾ വിജയോത്സവത്തിന് മാറ്റുകൂട്ടി. ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സി കെ സഹദേവൻ,കൗൺസിലർമാരായ ശ്രീമതി രാധ ബാബു, ശ്രീമതി ബിന്ദു പ്രമോദ് ,ശ്രീ കെ സി യോഹന്നാൻ , ശ്രീ ഷൗക്കത്ത് കള്ളിക്കൂടൻ, ശ്രീമതി മേഴ്സി ടീച്ചർ എന്നിവർ എസ്എസ്എൽസി ഫുൾ എ പ്ലസ്, 9എ പ്ലസ് ,എൻ എം എം എസ് , യു എസ് എസ് , എൽ എസ് എസ് പ്രതിഭകൾക്ക് മെമൻ്റോ വിതരണം ചെയ്തു. ചടങ്ങിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി , ബ്രിഡ്ജ് കോഴ്സ് - മൊഡ്യൂൾ വിതരണം സുൽത്താൻബത്തേരി ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ സെബാസ്റ്റ്യൻ കെ എം നിർവഹിച്ചു . സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീ അനിൽകുമാർ വി പ്രകാശനം ചെയ്തു. സുൽത്താൻബത്തേരി ബിപിസി ശ്രീ രാജൻ ടി , എസ് എം സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ , എം പി ടി എ പ്രസിഡൻറ് ബിന്ദു എം സീനിയർ അസിസ്റ്റൻറ് ശ്രീമതി സ്മിത വി, സ്റ്റാഫ് സെക്രട്ടറി ശ്രീ സാലിഹ് കെ, സ്കൂൾ ലീഡർ കുമാരി സഫ ഫാത്തിമ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ പൈതൽ എ നന്ദി പ്രകാശിപ്പിച്ചു.


കുട്ടികൾ അവതരിപ്പിച്ച സമഭാവനയുടെ ശാന്തി ഗീതവും , പ്രവേശനോത്സവ ഗാനത്തിന് നൃത്തച്ചുവടുകളും പ്രവേശനോത്സവത്തിന് കൂടുതൽ നിറമേകി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ ഈ വർഷത്തെ എസ്എസ്എൽസി ബാച്ചിന് അവരുടെ വിജയ് തെളിച്ചം കൈമാറുന്ന ചടങ്ങ് , 'വിജയം ദീപം തെളിക്കാം ' ഏറെ ശ്രദ്ധേയമായി. പുതുതായി എത്തിയ ഒന്ന്, എൽ കെ ജി ക്ലിസ്സുകളിലെ കുട്ടികൾക്ക് സമ്മാനക്കിറ്റ് വിതരണം ചെയ്തു.
2-10 ക്ലാസ്സുകളിലേക്ക് എത്തിയ പുതിയ കുട്ടികൾക്ക് പേനയും നോട്ടു പുസ്തകവും സമ്മാനമായി നൽകി.
സ്കൂളിൽ എത്തിയ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും വിതരണം ചെയ്തു....

| Home | 2025-26 |
പരിസ്ഥിതി ദിനം

ജി എച്ച് എസ് ബീനാച്ചിയിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എച്ച് എം സജി സാറായിരുന്നു. ജീവശാസ്ത്രം അധ്യാപിക സജിന, 8ബി ക്ലാസിലെ സിയാ എന്നിവർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ഫാത്തിമ സഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ വിവിധതരം പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.എന്റെ വിദ്യാലയം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി "ക്ലാസിൽ ഒരു തുളസി പദ്ധതി"ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടീൽ HM സജി സർ,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു. പോസ്റ്റർ പ്രദർശനം, ചുമർപത്രിക നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസരചന,എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഭൂമിക്കൊരു കയ്യൊപ്പ് പദ്ധതിയുമായി ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വായന ദിനം
ജൂൺ 19 പി എൻ അനുസ്മരണവും വായനാദിനവും സമുചിതമായി ,ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കുന്നതിനായി തീരുമാനിച്ചു.
ജൂൺ 19 ന് സ്കൂൾ ലീഡർ വായനദിന സന്ദേശം നൽകി . സ്കൂളിലെ മുഴുവൻ കുട്ടികളും വായനദിന പ്രതിജ്ഞ എടുത്തു.
ഈ വർഷത്തെ വായന ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഔപചാരികമായ ഉദ്ഘാടനം വയനാടിൻറെ സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് നിർവഹിച്ചു.

നുറുങ്ങു കഥകളിലൂടെയും കവിതകളിലൂടെയും നാടൻ ശീലുകളിലൂടെയും കുട്ടികളോട് സമ്മതിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് അന്തർദേശീയ പ്രകൃതി സംരക്ഷണ സംഘടനയായ വൈസ്കയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹത്തിൻറെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സമയം ഏറ്റവും മികച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . വിവിധ വിദ്യാർഥികളുടെ കവിത ആലാപനവും വായനദിന പ്രഭാഷണങ്ങളും നടന്നു. ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപകൻ സജി സാർ സ്വാഗതം അറിയിച്ചു.എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വിതരംഗം കൺവീനർ ശ്രീമതി നിഷാ എം ജി നന്ദി അറിയിച്ചതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് പ്രശ്നോത്തരി സ്കൂൾ വായിക്കുന്നു കുടുംബ വായന മെഗാ ചിത്രരചന തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വായന ക്ലബ്ബ് തീരുമാനിച്ചു.
അന്താരാഷ്ട്ര യോഗ ദിനം

June 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ GHS ബീനച്ചിയിലെ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ ദിനം ആചരിക്കുകയും, Dr. അസ്മൽ ഷാ K B (M D. ആയുർവേദ, panchakarma )B. A. M. S കുട്ടികൾക്കായി യോഗ പരിശീലനം നൽകുകയും ചെയ്തു.മനസും ശരീരവും ഏകാഗ്രവും സ്വച്ഛവും ആക്കി വെക്കുന്നതിന് യോഗ പരിശീലനങ്ങൾ ഗുണം ചെയ്യുമെന്നതിനാൽ കുട്ടികൾക്ക് നിത്യജീവിതത്തിൽ യോഗ ശീലമാക്കുന്നതിന് വേണ്ട നിർദേശങ്ങളും അദ്ദേഹം നൽകി.
സൂംബ പരിശീലനം

വിജ്ഞാനവും വിനോദവും കൈമുതലാക്കി ജീവിത വഴിത്താരയിൽ വിജയം കൊയ്യുന്നതിന് ആവശ്യമായ ഊർജസ്വലത നേടിയെടുക്കുന്നതിന് ആവശ്യം വേണ്ട ഒരു കലയാണ് ZUMBA.സ്കൂളിലെ JRC യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ ZUMBA പരിശീലനം നൽകി. ZUMBA INSTRUCTOR ആയ അതുല്യ കൃഷ്ണ പരിശീലനം നൽകി.

ELEP at G H S Beenachi
The inaugural ceremony of the English Language Enrichment Programme (ELEP) was conducted on 10 july 2025 with great enthusiasm and particioation at GHS Beenachi. The event commenced with a warm welcome speech by Saji T G, the Headmaster of the school, who extended greatings to the dignitaries, teachers, students and parents. It was followed by a small talk by Sreelakshmi Sunilkumar, a student of ELEP, who shared her experiences and expectations from the programme. The keynote Address was delivered by Sheeja T R, Senior Lecturer Diet Wayanad. She emphasized the importance of language proficiancy in shaping student's future and highlighted how ELEP can play a pivotal role in achieving this goal. Tom Jose, chairperson of the Education Standing Committee, delived the Presidential Address, where he appreciated the efforts of the school in implimenting such progressive programmes and motivated the students to make the most of this opportunity. The programme was formally inaugurated by T K Ramesh, chairperson of Sulthan Bathery Municipality. In his address, he stressed the need for English communication skills in today's competitive world and assured continued support from the local administration for such initiatives. Felicitations were offered by representatives of PTA, CMC, MPTA, who conveyed their full support and appreciation for the school's efforts in empowering students through language enrichment. Following the official function, ELEP students presented a lively activity session showcasing their language skills, creativity and confidence, which was well received by the audience. The function concluded with a heartfelt vote of thanks by Dimple Davis, ELEP ResourceTeacher, who expressed gratitude to all the guests, teachers and participants for making the event a grand success. The inaugural function marked a vibrant beginning for the ELEP at GHS Beenachi, promising a journey of learning, growth and communication excellence for the students.
