പഠ്യേതരപ്രവർത്തനങ്ങൾ/2025-26

21:03, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23052 (സംവാദം | സംഭാവനകൾ) (g)

പ്രവേശനോത്സവം

പറപ്പൂക്കര പി. വി. എസ് . എച് .എസ് .എസിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു . പ്രധാനാദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ സ്വാഗതം ആശംസിച്ചു പ്രസ്‌തുത പരിപാടിയിൽ സ്‌കൂൾ മാനേജർ ശ്രീ .മുരളി .ടി .എസ് അധ്യക്ഷത വഹിച്ചു . ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീമതി .റീനാ ഫ്രാൻസിസ് ഉത്‌ഘാടനം നിർവ്വഹിച്ചു . മുഖ്യ പ്രഭാഷണം മുൻപ്രധാന അധ്യാപിക ശ്രീമതി . ഉദയ .കെ .എസ് നിർവഹിച്ചു .

ആശംസകളർപ്പിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ .സുഭാഷ് .കെ .വി ,പ്രിൻസിപ്പൽ ശ്രീമതി .ലേഖ .ൻ മേനോൻ പി ടി എ പ്രസിഡന്റ ശ്രീ .ബിനീഷ് .സി .കെ ,സ്റ്റാഫ് സെക്റട്ടറി ശ്രീ .ജോയ് .സി .സി എന്നിവർ സംസാരിച്ചു .ശ്രീമതി .സിമിത് .കെ .എസ് നന്ദി പ്രകാശിപ്പിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .ലഹരിവിമുക്ത കേരളത്തിനായി കേരളാ പോലീസിന്റെ നെയിംസ്ലിപ് വിതരമധുരവിതരണവും മാനേജരുടെയും പ്രധാനാധ്യാപികയുടെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .




ബുധൻ നു പി .വി .എസ്.എച് .എസ് പറപ്പൂക്കരയിലെ വായനാദിനാചരണം ആരംഭിച്ചു .ഹൈ സ്കൂൾ മലയാളം അദ്ധ്യാപിക ശ്രീമതി

സിമിത .കെ.എസ് സ്വാഗതം ആശംസിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു .പ്രധാനദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ അധ്യക്ഷ ആയിരുന്നു .കവിയും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ അരുൺഗാന്ധി പരുപാടിയിൽ മുഖ്യാതിഥി ആയിരുന്നു .അദ്ദേഹം വായനാദിന പരുപാടി ഉദ്‌ഘാടനം ചെയ്തു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ ക്ളബുകളുടെയും ഉദ്ഗാടനം വിശിഷ്ടാഥിതിയായിരുന്ന സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ ബിനീഷ് .സി .കെ. നിർവഹിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ലേഖ.എസ് മേനോനും മലയാളം അധ്യാപകനും കവിയുമായ ഷാബു യോഹന്നാനും ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ കല പരിപാടികൾക്ക് ശേഷം അദ്ധ്യാപിക ശ്രീമതി ഗീത .കെ നന്ദി അർപ്പിച്ചു .

"https://schoolwiki.in/index.php?title=പഠ്യേതരപ്രവർത്തനങ്ങൾ/2025-26&oldid=2756207" എന്ന താളിൽനിന്ന് ശേഖരിച്ചത്