മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം 2025-26


അധ്യയനവര്ഷത്തിലെ മതിലകം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു പ്രധാനാധ്യാപകൻ സൂരജ് മാസ്റ്റർ സ്വാഗതം ആശംസിച്ച യോഗത്തിനു  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  സീനത്  ബഷീർ ഉദ്ഘടനം ചെയ്തു എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ അതിഥിയായെത്തി മുഖ്യപ്രഭാഷണം മതിലകം ബി പി സി  പ്രശാന്ത് മാസ്റ്റർ നടത്തി പുതുതായി സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും മാനേജർ പി എം അബ്ദുല്മജീദ് ലഡ്ഡുവും മറ്റു വസ്തുക്കളും നൽകി സ്വീകരിച്ചു .വാർഡ് മെമ്പർ മാർ എല്ലാവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി ബിൻസി ടീച്ചർ നന്ദി പറഞ്ഞു.പായസത്തോടു കൂടിയുള്ള ഉച്ചഭക്ഷണവും നൽകി.


ജൂൺ 5 പരിസ്ഥിതിദിനം


ജൂൺ 5 പരിസ്ഥിതിദിനം വളരെ ഭംഗിയായി തന്നെ വിദ്യാലയത്തിൽ നടന്നു മാനേജർ പി എം അബ്ദുൽ മജീദ് വൃക്ഷ തായ് നാട്ടു കൊണ്ട് പരിപാടികൾക്ക് തുടക്കമിട്ടു അദ്ധ്യാപകരും വിദ്യാർത്ഥികളും വിത്ത് ബോൾ എറിയുകയും വീടിന്റെ പരിസരത്തു വൃക്ഷതൈകൾ നേടുകയും ചെയ്തു.കൂടാതെ ക്ലാസ് റൂമുകളിൽ പതിപ്പുകളുടെ പ്രകാശനവും മിനി തിയ്യേറ്ററിൽ വീഡിയോ പ്രദര്ശനവും നടന്നു.

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനം  വിദ്യാലയത്തിൽ കൊടുങ്ങല്ലൂർ താലൂക് ലൈബ്രറി കൗൺസിൽ അംഗം നജ്മൽ ഷാക്കിർ ഉദ്ഘടാനം ചെയ്തു കുട്ടികളുമായി സംവദിക്കുകയും താലൂക്കുതല ലൈബ്രറി മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നൽകി സരയുവിനും ലിബക്കുമാണ് താലൂക്കുതലത്തിൽ  സമ്മാനങ്ങൾ ലഭിച്ചത് .പിന്നീട രാഗം റീക്രീഷൻ ലൈബ്രറി അംഗങ്ങൾ സ്കൂളിൽ വരികയും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണവും ചെയ്തു.ശേഷം ക്ലാസ് റൂം ലൈബ്രറിയുടെ ഉത്ഘാടനവും അമ്മവായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ മാർക്ക് പുസ്തകങ്ങൾ വിതരണവും നടന്നു.

ജൂൺ 21  യോഗാദിനം

കോയമ്പത്തൂർ ഇഷയോഗ  സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് അധ്യാപകർ നൂറോളം കുട്ടികൾക്ക് യോഗ ക്ലാസ് നടത്തി