എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പാഴ് വസ്തുക്കളിൽ വിസ്മയം തീർത്ത് സ്കൗട്ട് &ഗൈഡ്സ്     

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AVSGHSS കരിവെള്ളൂരിലെ  സ്കൗട്ട്സ് & ഗൈഡ്സ്  പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉപയോഗ പ്രദമായ വസ്തുക്കൾ നിർമിച്ചു. പയ്യന്നൂർ L A സെക്രട്ടറി P C ജയസൂര്യൻ, സ്കൂൾ സ്കൗട്ട് ക്യാപ്റ്റൻ രമേശൻ മാഷ് എന്നിവർ നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻ ചാന്ദ്നി ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ആർദ്രദീപം

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രദീപം പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ ഏ.വി. സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികൾ വയോജനങ്ങളുടെ വീടുകൾ സന്ദർശിച്ച് അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചു.  സ്കൂളിന് സമീപം താമസിക്കുന്ന കെ.വി. പാട്ടി അമ്മ , മതിരക്കോട് താമസിക്കുന്ന പി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവരേയാണ് സന്ദർശിച്ചത്. പഴയ കാലത്തെ വിദ്യാഭ്യാസം , ആരോഗ്യം , ഭക്ഷണരീതികൾ , സാമൂഹ്യ വ്യവസ്ഥ , ആചാരങ്ങൾ , ആഘോഷങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചർച്ച കുട്ടികൾക്ക് പുതിയ അനുഭവം പകർന്നു . ഒപ്പം മാറിയ കാലത്തെ സുഖസൗകര്യങ്ങൾ പഴയ കാലവുമായി താരതമ്യം ചെയ്യാനും  ഗുണദോഷ വിശകലനം നടത്താനും കഴിഞ്ഞു.

                സ്കൂൾ പ്രധാനാധ്യാപകൻ എം. ലക്ഷ്മണൻ മാസ്റ്റർ ഇരുവരേയും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.സി. ജയസൂര്യൻ , അധ്യാപകരായ കെ.പി. രമേശൻ , കെ. റീജ , പി.പി. വിനോദ് , കെ. ലതിക എന്നിവർ പങ്കെടുത്തു.


          മുതിർന്ന തലമുറയുടെ പ്രതീകമായ വയോജനങ്ങളെ ചേർത്തു നിർത്താനും ഒപ്പം കൂടാനും പുതു തലമുറയ്ക്ക് പ്രേരണ നൽകുന്ന ഒരു പരിപാടിയായി മാറി ആർദ്രദീപത്തിൻ്റെ ഭാഗമായുള്ള പ്രസ്തുത ഗൃഹ സന്ദർശനം .