ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ജൂൺ 2 ന് ഒന്നിച്ച ഒന്നായ് ഒന്നാവാം എന്ന ക്യാപ്ഷനിൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി. ഉത്ഘാടനം അഴീക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി കെ നിർവഹിച്ചു. കുട്ടികളെ വിദ്യാദീപം നൽകി സ്വാഗതം ചെയ്‌തു. എസ് എം സി ചെയർപേഴ്സൺ ശ്രീമതി സ്റ്റെഫിസോന നവാഗതരെ അക്ഷരത്തൊപ്പി ധരിപ്പിച്ചു. പ്രധാനധ്യാപികയുടെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുട്ടികൾക്ക് കുട വിതരണം ചെയ്തു. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ നൃത്തം വെച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി. മുൻ അധ്യാപകരും സന്നിഹിതരായിരുന്നു.