സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025

 
ലഹരി വിരുദ്ധ ഫ്ലാഷ് മോബ്

വടകര സെൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വടകര ജംഗ്ഷനിൽ നിന്നും താളമേളങ്ങളുടെ പ്രവേശനോത്സവ റാലിയായി സ്കൂളിൽ എത്തുകയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് കുട്ടികളുടെ ഫ്ലാഷ് മോബ്, തായമ്പക, ഉദ്ഘാടന സമ്മേളനം എന്നിവയോടെ നടക്കുകയും ചെയ്തു. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഫാദർ ഏലിയാസ് ജോൺ മണ്ണാത്തിക്കുളം അനുഗ്രഹപ്രഭാഷണം നടത്തി. നിർമല കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോക്ടർ ടി എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി.  വാർഡ് മെമ്പർ സി വി ജോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്,  പിടിഎ പ്രസിഡണ്ട് ജയ്മോൻ പി എബ്രഹാം, പ്രിൻസിപ്പൽ സാജൂ സി അഗസ്റ്റിൻ, ജിലു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.  ഹെഡ്മാസ്റ്റർ ബിന്ദു മോൾ പി എബ്രഹാം സ്വാഗതവും വി. എൻ. ഗോപകുമാർ നന്ദിയും രേഖപ്പെടുത്തി. യുഎസ്എസ്, എൻ എം എം എസ് എന്നിവ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.


പരിസ്ഥിതി ദിനം

സെന്റ് ജോൺസ്‌ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് സന്ധ്യാ മോൾ പ്രകാശ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ ടി കെ  ജിജി പരിസ്ഥിതി ദിന സന്ദേശം നൽകി.പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി എൻ ഗോപകുമാർ, ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി എബ്രഹാം അധ്യാപകരായ സാജൂ സി അഗസ്റ്റിൻ, ജെമി ജോസഫ് എന്നിവർ സംസാരിച്ചു.

Home2026-27
    2022-23   2023-24   2024-25   2025-26  


ലോകമയക്കുമരുന്ന് വിരുദ്ധ ദിനം 2025

വടകര സെൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ലോകമയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു. പിറവം എക്സൈസ് ഇൻസ്പെക്ടർ എ. എസ് ജയൻ മയക്കുമരുന്ന് വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു . തിരുമാറാടി ഗ്രാമപഞ്ചായത്ത് മെമ്പർ സി. വി. ജോയി മയക്കുമരുന്ന് വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ .എം . റോബി, സിവിൽ എക്സൈസ് ഓഫീസർ ടി. കെ സൗമ്യ എന്നിവർ സംസാരിച്ചു. അധ്യാപകരായ ജോജി ജോർജ്, വി. എൻ. ഗോപകുമാർ, ജാൻസി ജോൺ, എമിൽ കെ ജോൺ, ജിബിൻ ബേബി എന്നിവർ റാലിക്ക് നേതൃത്വം നൽകി. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി ആൻറി നാർക്കോട്ടിക് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ, മറ്റു വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ഒലിയപ്പുറം കവലയിൽ എയ്റോബിക് ഡാൻസ്, ഫ്ലാഷ് മോബ് എന്നിവ നടന്നു.