പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമയാണ് പെരുമ

00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയാണ് പെരുമ എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമയാണ് പെരുമ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയാണ് പെരുമ

ഒരു കാട്ടിൽ കുറെ മൃഗങ്ങൾ സന്തോഷത്തോടെ കഴിയുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കിട്ടു കുറുക്കൻ കാട്ടിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം കേട്ടു. കേട്ട ഭാഗത്തേക്ക് ഓടി നോക്കി. അപ്പോഴാണ് കുറേ മനുഷ്യർ കാട്ടിലെ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നത് കണ്ടത്. അവൻ ഉടനെ തന്നെ മഹാരാജാവായ സിംഹത്തിനോട് കാര്യം പറഞ്ഞു. രാജാവ് ഉടൻ തന്നെ എല്ലാവരുടെയും യോഗം വിളിച്ചു ചേർത്തു. മനുഷ്യരെ തുരത്താനുള്ള തന്ത്രങ്ങൾ ചർച്ചചെയ്തു. നമ്മൾ ഇതിന് തക്കതായ തിരിച്ചടി കൊടുക്കണം. അല്ലെങ്കിൽ അവർ ഈ കാട് മുഴുവൻ നശിപ്പിക്കും മന്ത്രിയായ ഇണ്ടപ്പൻ കടുവ അഭിപ്രായപ്പെട്ടു. എല്ലാവരും ഒറ്റക്കെട്ടായി മനുഷ്യർക്ക് നേരെ ആക്രമിക്കാൻ ചെന്നു.പക്ഷികൾ കൂർത്ത കൊക്കുകൾ കൊണ്ട് അവരുടെ തലയിൽ കൊത്തി. മനുഷ്യർ കാടു വിട്ട് ഓടിപ്പോയി. കാട്ടിൽ ഉള്ള എല്ലാ മൃഗങ്ങളും പക്ഷികളും സന്തോഷത്തോടെ ജീവിച്ചു.

നോയൽകൃഷ്ണ
4 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കഥ