ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ആകെ 33 ക്ലാസ്സ് മുറികളാണുള്ളത്. അതിനു പുറമെ രണ്ട് ഐ ടി ലാബുകളും ഒരു സയൻസ് ലാബും ഡിജിറ്റൽ ലൈബ്രറിയും ഉണ്ട്. ഹരിതാഭമായ കാമ്പസ് ഈ വിദ്യാലയത്തെ ശ്രദ്ധേയമാക്കുന്നു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മുൻനിർത്തി അഞ്ച് സ്ക്കൂൾ ബസ്സുകൾ പി ടി എ യുടെ നേതൃത്വത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസ്ഡ് ക്ലാസ്സ് മുറികളും എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, സ്ക്കൗട്ട് & ഗൈഡ്സ്, ജെ ആർ സി എന്നീ സന്നദ്ധ സംഘടനകളും വിദ്യാലയത്തിലുണ്ട്.