Govt. LPS Uzhamalackal

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42527 (സംവാദം | സംഭാവനകൾ)
Govt. LPS Uzhamalackal
വിലാസം
കൊങ്ങണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201742527




ചരിത്രം

    നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കൊങ്ങണം എന്ന സ്ഥലത്താണ് ഗവ എൽ.പി.എസ് ഉഴമലയ്ക്കൽ സ്ഥിതിചെയ്യുന്നത്.  ഇപ്പോഴത്തെ സ്കൂളിന് അഭിമുഖമായി കാണുന്ന കൊറ്റാമലയുടെ അടുത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് 1905 മെയ് 15 ന് സ്കൂൾ ആരംഭിച്ചത്.  കൊറ്റാമല സ്കൂൾ എന്നും ഇതിനെ വിളിച്ചിരുന്നു.  ആറ്റിങ്ങലിനടുത്തുള്ള ചെങ്ങന്നൂർ ഗ്രാമത്തിൽ നിന്നും വന്ന് ഈ പ്രദേശത്ത് താമസമാക്കിയ അലയ്ക്കാട്ട് ഉദിയന്നൂർ മഠത്തിൽ പരേതനായ കണ്ഠരര് വാസുദേവനാണ് സ്കൂള് സ്ഥാപിച്ചത്.  ആദ്യത്തെ പ്രഥമാധ്യാപകനും മാനേജരും അദ്ദേഹമായിരുന്നു.  
    തിരുവതാംകൂർ സർക്കാരിൽ നിന്നും ഗ്രാൻ്റും മറ്റ് ആനുകൂല്യങ്ങളും കിട്ടിയിരുന്നു. ഈ സ്കൂൾ 1945 ൽ സർക്കാർ ഏറ്റെടുത്തു.  1949 ൽ പുല്ലു മേഞ്ഞ ഷെഡ് നിലം പതിച്ചതിനാൽ ഏകദേശം 200 മീറ്റർ മാറി കൊങ്ങണം തെക്കേ വീട്ടിൽ പരമേശ്വരൻ നായരുടെ വക കളിയലിൽ സ്കൂൾ തുടർന്ന് പ്രവർത്തിച്ചു.  1951 ൽ ഗവൺമെൻ്റ് വക സ്ഥലത്ത് ഇപ്പോഴത്തെ കെട്ടിടം പണി പൂർത്തിയാക്കി അധ്യയനം ആരംഭിച്ചു.  കക്കാട്ടുകോണത്തു പരമുവിൻെറ മകൻ ശുപ്രമണിയൻ ആണ് ആദ്യ വിദ്യാർത്ഥി.

ഭൗതികസൗകര്യങ്ങള്‍

50 സെന്‍റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ അടച്ചുറപ്പുള്ള 1 കെട്ടിടവും 2 ടോയിലറ്റുകളും 1-കിണറും ഉണ്ട്. സ്കൂൾ കെട്ടിടം ഒാട് മേഞ്ഞതും ചുറ്റുമതിലോടു കൂടിയതുമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എല്ലാ വർഷവും സ്കൂൾ പി.ടി.എ യുടെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ഭാസ്ക്കരൻ നായർ മുൻ ടെക്നിക്കൽ ഡയറക്ടർ വിദ്യാലയത്തിലെ മുൻ വിദ്യാർത്ഥിയാണ്.

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Uzhamalackal&oldid=274123" എന്ന താളിൽനിന്ന് ശേഖരിച്ചത്