സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഫോറസ്ട്രി ക്ലബ്ബ്

15:58, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenajose (സംവാദം | സംഭാവനകൾ) (''''വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും, പരിസ്ഥിതി അവബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിനുമായി വനം വന്യജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും, പരിസ്ഥിതി അവബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിനുമായി വനം വന്യജീവി വകുപ്പിന്റെ മേൽനോട്ടത്തിൽ രൂപീകരിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഫോറസ്ട്രി ക്ലബ്ബ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 1151 ഫോറസ്ട്രി ക്ലബ്ബുകളാണ് വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിസ്ഥി സംരക്ഷണത്തിൽ ക്രിയാത്മകമായ സംഭാവനകൾ നൽകാൻ വലിയൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൽ ഉൾപ്പെടും. ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും വൃക്ഷവൽക്കരണത്തിനുമായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾ വൃക്ഷതൈകൾ നട്ടുകൊണ്ട് പരിസ്ഥിതി സൗഹൃദം സ്ഥാപിക്കുന്നു