എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം
S M T G H S S സ്കൂളിന്റെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 10 മണിക്ക് ബഹു. പി ടി എ പ്രസിഡന്റ് എം വി മനോജ് കുമാർ അവർകളുടെ അധ്യക്ഷദ്ധയിൽ ബഹു. വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ അംഗങ്ങൾ, ഡെപ്യൂട്ടി എച്ച് എം ഹലീമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിരമിച്ച മുൻ എച്ച് എം സെബി സർ ചടങ്ങിൽ മുഖ്യ അതിഥി ആയിരിന്നു. പ്രവേശനോത്സവത്തിന്റെ പ്രതിജ്ഞ ഹെവേന ബിനു ചൊല്ലി കൊടുത്തു.സ്റ്റാഫ് സെക്രട്ടറി ഷിഫ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
പരിസ്ഥിതി ദിനം
2025 JUNE 05 ന് SMT GOVT HSS ചേലക്കര - യിൽ പരിസ്ഥിതി ദിനം ആചരിച്ചു. Eco Club ന്റെ ആഭിമുഖ്യത്തിൽ Poster making competition നടത്തുവാനുള്ള അറിയിപ്പ് തലേ ദിവസം ക്ലാസുകളിൽ നൽകി. രാവിലെ സ്കൂൾ അസംബ്ലിയിൽ 7C യിലെ ജെറുഷ ഷിബു പരിസ്ഥിതിദിന പ്രസംഗം അവതരിപ്പിച്ചു. വിദ്യാർത്ഥികളെ കൊണ്ട് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിച്ചു. Poster making competition നിൽ 8A യിലെ ശിവനന്ദനെ വിജയിയായി തെരഞ്ഞെടുത്തു. HM ഫാത്തിമ സുഹറ ടീച്ചർ സ്കൂൾ അങ്കണത്തിൽ പ്രതീകാത്മകമായി മരം വച്ചു പിടിപ്പിച്ചു . വിദ്യാർഥികൾ പരിസ്ഥിതി ദിന പ്രതീകമായി മരത്തിനു ചുറ്റും ചങ്ങല തീർത്തു.