എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1168 (സംവാദം | സംഭാവനകൾ)
എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
വിലാസം
കോട്ടുകാല്‍ക്കോണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-2017MT 1168




ബാലരാമപുരത്തു നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡില്‍ കോട്ടുകാല്‍ക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുത്താരമ്മന്‍കോവില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുള്‍പ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാല്‍ക്കോണം മുത്താരമ്മന്‍കോവില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഹിന്ദു നാടാര്‍ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂള്‍. 1960ല്‍ ശ്രീ.കെ.കുട്ടിയപ്പിനാടാര്‍, ശ്രീ.പി.കുഞ്ഞുകൃഷ്ണന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എം.സി.യു.പി.എസ് ആയി പ്രവര്‍ത്തനമാരംഭിച്ച പ്രസ്തുത സ്കൂള്‍ 1976 ല്‍ ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

            പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഈ ഗ്രാമപ്രദേശം പഠിതാക്കള്‍ക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാല്‍ക്കോണം ശ്രീ മ‌ുത്താരമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമ‌ൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍യോഗ്യരായ നിരവധി പ്രതിഭാധനരെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേര്‍ക്കാഴ്ച നമ‌ുക്കിവിടെ ദര്‍ശിക്കാന‌ുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകര്‍തൃസംഘടനയും മാനേജ്‌മെന്റ‌ും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.

നേട്ടങ്ങള്‍

ആറ് വര്‍ഷമായി നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ മാത‌ൃഭ‌ൂമി സീഡ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓര്‍ഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവ‌ും എല്ലാം ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്ത‌ു വര‌ുന്ന‌ു.

PHOTO

ഭൗതികസൗകര്യങ്ങള്‍

സയന്‍സ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഈരണ്ടു ബാച്ചുകളിലായി 300 ഓളം കുട്ടികള്‍ എച്ച്. എസ്. എസ് . തലത്തിലും 10 ഡിവിഷനുകളിലായി 311 ഓളം വിദ്യാ൪ത്ഥികള്‍ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു. 41 ഓളം അധ്യാപക ജീവനക്കാരും അഞ്ചോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ലൗ ഗ്രീന്‍ ക്ലബ്
  • ട്രാഫിക് ക്ളബ്

മാനേജ്മെന്റ്

ശക്തമായ ഒരു മാനേജ്‌മെന്റാണ് സ്കൂളിനുള്ളത്. ശ്രീ ഗോപാലകൃഷ്ണന്‍ മാനേജര്‍, ശ്രീ ദിവാകരന്‍ സെക്രട്ടറി, ശ്രീ സുരേഷ് ട്രഷറര്‍ എന്നിവര്‍ വിവിധ ചാര്‍ജുകള്‍ വഹിക്കുന്നു. സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു.

വഴികാട്ടി

{{#multimaps: 8.4023183,77.0389658 | zoom=12 }}