ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26
വായന ദിനാചരണം
വായന ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ 19/06/2025 വ്യാഴാഴ്ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. വായന ദിനാചരണം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരിയും, നെയ്യാറ്റിൻകര ബോയ്‌സ് എച്ച് എസ് എസ്സിലെ മലയാളം അധ്യാപികയുമായ ശ്രീജ ടീച്ചറാണ്. പിറ്റിഎ പ്രസിഡന്റ് ശ്രീ സുരേഷ്, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്രീജ ടീച്ചറിനെ ഹെഡ്‌മിസ്‌ട്രസ്സ് കവിത ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചടു. വായന ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹെഡ്‌മിസ്‌ട്രസ്സ് ഷിസി ടീച്ചർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകളും സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ തൂയൂർ വിക്രമൻ നായർ തദവസരത്തിൽ സന്നഹിതനായിരുന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലെ അംഗങ്ങളും സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് , എസ് പി സി, ജെ ആർ സി കുട്ടികൾ ചേർന്ന് സ്‌കൂൾ മൈതാനത്തിലുള്ള മുത്തശ്ശി മാവിനെ ആദരിച്ചു.
പ്രവേശനോത്സവം, മികവുത്സവം, ഓപ്പൺ ആഡിറ്റോറിയം ഉദ്ഘാടനം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‌തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ശ്രീമതി ബിന്ദു,ക്യൂബെസ്റ്റ് കമ്പനി പ്രതിനിധികൾ, സ്കൂളിലെ മുൻ അധ്യാപികയും, റിട്ടയേർഡ് പ്രിൻസിപ്പലുമായ വിനിത ടീച്ചർ, സ്കൂളിലെ മുൻ ഹെഡ്‌മിസ്‌ട്രസ്സും,റിട്ടയേർഡ് ഏ ഇ ഒ യുമായ കവിത ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ പ്രസിഡന്റ് ശ്രീ സുരേഷ്‌കുമാർ , പിറ്റിഎ അംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗം ശ്രീ വി എസ് ബിനു , പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്‌മിസ്ട്രസ്സ് ഷിസി ടീച്ചർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വച്ച് എസ് എസ് എൽ സി, പ്ലസ്ടൂ, എൻ എം എം എസ്, യു എസ് എസ് പരീക്ഷകളിൽ മികച്ച വീജയം നേടിയ കുട്ടികളെ മൊമെന്റൊ നൽകി ആദരിച്ചു. ഒപ്പം സ്‌കൂളിലെ ഓപ്പൺ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.