Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടന്നു. ഹരിതചട്ടം പാലിച്ചുകൊണ്ട് സ്കൂൾ ഭംഗിയായി അലങ്കരിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റു. സ്കൂൾ സന്നദ്ധ സംഘടനകൾ ആയ എസ്പിസി , ജെ ആർ സി , ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് എന്നിവർ നവാഗതരെ സ്കൂളിലേക്ക് എതിരേറ്റു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ലൈവായി പ്രദർശിപ്പിച്ചു. മലപ്പുറം സബ്കളക്ടർ ശ്രീ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീമതി മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ആശ മുരളി സ്വാഗതം പറഞ്ഞു. HM ശ്രീമതി പി ബിന്ദു, PTA പ്രസിഡന്റ്‌ ശ്രീ കാദർകുട്ടി വിശാരത്, SMC ചെയർമാൻ ശ്രീ ടിപി റസാഖ്‌, വാർഡ് മെമ്പർ ശ്രീ വി ലൈജു, പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽ തലപ്പള്ളി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി മോൾ ടി എൻ ചടങ്ങിന് നന്ദി പറഞ്ഞു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്ത് ഉച്ചയോടെ പരിപാടി അവസാനിച്ചു.

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി , ജെ ആർ സി , ഗൈഡ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന സന്ദേശമുയർത്തി നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി പി ടി എ പ്രസിഡന്റ്‌ കാദർകുട്ടി വിശാരത് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കുട്ടികൾ സ്കൂൾ ക്യാമ്പസ്സിൽ വൃക്ഷ തൈകൾ നട്ടു.

എസ് പി സി , ജെ ആർ സി , ഗൈഡ്‌സ്  കേഡറ്റുകൾ ചേർന്നു പാചക പുരയ്ക്കു സമീപം പച്ചക്കറി തൈകൾ വച്ച് പിടിപ്പിച്ചു. എസ് പി സി , ജെ ആർ സി , ഗൈഡ്‌സ്    എന്നിവയുടെ ചുമതല യുള്ള അധ്യാപകർ നേതൃത്വം നൽകി.

ശുചിത്വ ക്ലബ്‌ ഉദ്ഘാടനവും ഗ്രീൻ ആർമി ലോഗോ പ്രകാശനവും

താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ശുചിത്വ ക്ലബ്‌ ഉദ്ഘാടനവും ഗ്രീൻ ആർമി ലോഗോ പ്രകാശനവും നടന്നു.പ്രധാന അധ്യാപിക പി. ടി. എ പ്രസിഡന്റ്‌ ശ്രീ. കാദർകുട്ടി വിശരത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാന അധ്യാപിക പി. ബിന്ദു ടീച്ചർ ലോഗോ എസ്. എം. സി ചെയർമാൻ പി. പി റസാക്കിന് നൽകി പ്രകാശനം നടത്തി.പ്രിൻസിപ്പാൾ ആശ ടീച്ചർ, അഷ്‌റഫ്‌ സർ, മുരളി സർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ വി. വി. മണികണ്ഠൻ സർ ക്ലാസ്സ്‌ എടുത്തു

പരിസ്ഥിതി ദിന ക്വിസ്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി . ശ്രീരഞ്ജ് പി കെ 9Q മൈഥിലി എം വി 8Kആര്യരാജ് എം 8Rഎന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

പരിസ്ഥിതി ദിനം - യുപി വിഭാഗം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ദേവദാർ ഹൈസ്കൂൾ യുപി വിഭാഗം വിപുലമായി ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിന ക്വിസ്, കൊളാഷ് നിർമ്മാണം, ചങ്ങാതിക്ക് ഒരു തൈ എന്നിവയായിരുന്നു മുഖ്യ പരിപാടികൾ. കുട്ടികൾ വളരെ ഭംഗിയായി ക്ലാസ് തലത്തിൽ കൊളാഷ് നിർമ്മാണം നടത്തി. ചങ്ങാതിക്ക് ഒരു തൈമരം ക്ലാസ്ക്ലാസ് തലത്തിലും പരിസ്ഥിതി ദിന ക്വിസ് ക്ലാസ് തലത്തിലും സ്കൂൾതലത്തിലുംനടത്തി.

"മൈലാഞ്ചി മൊഞ്ച്" മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

താനൂർ : ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂൾ 'അലിഫ് അറബി ക്ലബിന്റെ' ആഭിമുഖ്യത്തിൽ

ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. യു.പി, ഹൈസ്ക്കുൾ വിദ്യാർത്ഥിനികൾക്കായി നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ  പങ്കെടുത്തു.

യു.പി വിഭാഗത്തിൽ (STD 5) അൻവിക - 5C , (STD 6) നിബ്ര ഫാത്തിമ - 6B , (STD 7) വേദ - 7E , ഹൈസ്കൂൾ വിഭാഗത്തിൽ (STD 8) മൃദുല  - 8B, (STD 9) അനിന ലാൽ - 9O, (STD 10)നാദിയ - 10J എന്നിവർ ജേതാക്കളായി. മത്സര വിജയി കൾക്ക് സ്കൂൾ HM ബിന്ദു ടീച്ചർ , PTA പ്രസിഡൻ്റ് ഖാദർ കുട്ടി വിശാറത്ത് , ഡെപ്യൂട്ടി HM അഷ്റഫ് .വി.വി.എൻ എന്നിവർ സമ്മാനദാനം നടത്തി.

ലോക ബാലവേല വിരുദ്ധ ദിനം

ലോക ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് up SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന ,പ്രസംഗമത്സരം എന്നിവ നടത്തി. പോസ്റ്റർ രചനയിൽ എല്ലാ ക്ലാസിൽ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രസംഗം മത്സരത്തിൽ നേഹ ഫാത്തിമ(7G)ഒന്നാം സ്ഥാനവും കൃഷ്ണേന്ദു(7L )രണ്ടാം സ്ഥാനവും കീർത്തന(7G )ആയിഷ ഇസ (7F)എന്നിവർ മൂന്നാം സ്ഥാനവും നേടി

 
ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ
 
ചിത്രരചന മത്സരം

സൈക്കോ സോഷ്യൽ കൗൺസിൽ പദ്ധതി, ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക്, ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഉച്ചയ്ക്കുശേഷം യുപി വിഭാഗം കുട്ടികൾക്ക് ചിത്രരചന മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

മാതൃകാ അഭിരുചി പരീക്ഷ നടത്തി

17/06/2025 ചൊവ്വ ഡി ജി എച്ച് എസ് എസ് താനൂരിലെ 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ്സിൽ നിന്നും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എടുക്കാൻ അപേക്ഷിച്ച കുട്ടികൾക്ക് മാതൃകാ അഭിരുചി പരീക്ഷ നടത്തി. ഒമ്പതാം ക്ലാസ്സിന്റെ ഐ ടി ലാബിലെ 17 ലാപ്പുകളിൽ മാതൃകാ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താണ് പരീക്ഷ നടത്തിയത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പരീക്ഷ നടന്നു. 8A മുതൽ 8U വരെയുള്ള ക്ലാസ്സുകളിൽ നിന്നും അപേക്ഷിച്ച 183 കുട്ടികൾ മാതൃകാ പരീക്ഷ എഴുതി. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ നന്ദിത ബി , നന്ദന ബി, നിവേദ് ആർ , നൂറ മിസ്‌രിയ ടി , ശ്രീരഞ്ജ് പി കെ , വൈഗ പി എന്നിവർ നേതൃത്വം നൽകി .

ജാഗ്രതാ സമിതി രൂപീകരിച്ചു

 
സ്കൂൾ ജാഗ്രത സമിതി ഡി.വൈ.എസ്.പി പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു.

താനാളൂർ: താനൂർ ദേവധാർ ഗവൺമെൻറ് ഹയർ സെക്കന്ററി സ് കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. ദേവധാർ പരിസരപ്രദേശങ്ങ ളിലെ പൗരപ്രമുഖർ, മത സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ, ക്ലാസ് ലീഡേഴ്‌സ്,ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, പ്രദേശവാസികൾ, തുടങ്ങിയവർ പ ങ്കെടുത്തു..ഒരു വിദ്യാലയത്തിലെ കുട്ടികളുടെ സംരക്ഷണത്തി നും സുരക്ഷക്കും അത്യാവശ്യമാണ് ജാഗ്രത സമിതി എന്ന് ജാ ഗ്രത സമിതി ഉദ്ഘാടനം ചെയ്‌ത താനൂർ ഡിവൈഎസ്‌പി പ്ര മോദ് പറഞ്ഞു. ബസ് യാത്രക്ക് പ്രയാസപ്പെടുന്ന കുട്ടികളെ സ ഹായിക്കുക, കുട്ടികളുടെ ലഹരി മരുന്നിൻ്റെ ഉപയോഗം തടയു ക, ലഹരിപദാർത്ഥങ്ങൾ വിൽപന നടത്തുന്നവരെ ബന്ധപ്പെട്ട അധികാരികൾ അറിയിക്കുക, വൈകിവരുന്ന കുട്ടികളുടെ പ്രശ് നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആവശ്യമായ സഹായ സഹ കരണങ്ങൾ നൽകുക, പരിസരപ്രദേശങ്ങളിലെ സാമൂഹ്യ വിരു ദ്ധരെ കണ്ടെത്തി പൊലീസിനെ അറിയിക്കുക, റെയിൽവേ പാളം മുറിച്ചു കടക്കുന്ന കുട്ടികളെ കണ്ടെത്തി ബോധവത്കരണം നടത്തുക. തുടങ്ങിയ ചില പ്രവർത്തന പദ്ധതികളാണ് നടപ്പിലാ ക്കാൻ തീരുമാനിച്ചത്. യോഗത്തിൽ താനൂർ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, താനാളൂർ പഞ്ചായത്ത് കൗൺസിലർമാ രായ ജ്യോതി, ലൈജു കെ വി, ഷബ്‌ന ആഷിക്, പ്രിൻസിപ്പൽ ആശാ മുരളി, പി.ടി.എ പ്രസിഡൻ്റ് കാദർ വിശാരത്ത്, എസ്.എം.സി ചെയർമാൻ റസാഖ് ടി.പി, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ വി.വി.എൻ, കോഓർഡിനേറ്റർ രമേശൻ നമ്പീശൻ പ്രസംഗിച്ചു.