ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26
| Home | 2025-26 |
2025 ജൂൺ പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശോഭ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപിക ശ്രീമതി വിനിത ടീച്ചർ പ്രവേശനോത്സവ സന്ദേശവും പി ടി എ അംഗങ്ങളായ ശ്രീ എം സുധീർ, ശ്രീമതി ഷീബ, പോലീസ് ഉദ്യോഗസ്ഥൻ , ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി അജിത, ഡപ്യൂട്ടി എച്ച് എം ശ്രീ സുഗേഷ് എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഗീത നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനം, ഹിന്ദി ക്ലബിന്റെ വിവിധ പോസ്റ്ററുകൾ , ബലൂൺ,വർണ്ണകടലാസ് എന്നിവയാൽ വിദ്യാലയം അലങ്കരിച്ചു. പുതിയ അധ്യയന വർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി വന്ന പിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്തു.
ജൂൺ 5 പരിസ്ഥിതിദിനം 2025
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് മാഷ് പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പോസേറ്റർ , പ്ലക്കാർഡ്, പരിസ്ഥിതി ഗാനം, റാലി എന്നിവ പരിസ്ഥിതി ദിനം കൂടുതൽ ആകർഷകമാക്കി.
ജൂൺ 11 ഹൈസ്കൂൾ അസംബ്ലി
2025-26 അധ്യയനവർഷത്തെ ആദ്യത്തെ അസംബ്ലി ജൂൺ 11 ന് സ്‍കൂൾ ഗ്രൗണ്ടിൽ നടന്നു.
സ്‍കൂളുകൾക്ക് ഫർണീച്ചർ വിതരണം, ജില്ലാതലം ജൂൺ 18
പാലക്കാട് ജില്ലാ പഞ്ചായത്ത് സ്‍കൂളുകൾക്ക് ഫർണീച്ചർ വിതരണം 2024-25 ജില്ലാ തല ഉദ്ഘാടനം 2025 ജൂൺ 18 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ . ബിനുമോൾ നിർവഹിച്ചു. സ്‍കൂൾ പ്രിൻസിപ്പൽ ശ്രീമതി ശോഭ ടീച്ചർ സ്വാഗതം പറഞ്ഞു. ചാമുക്കുട്ടി അധ്യക്ഷനായ ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാബിറ ടീച്ചർ, സെക്രട്ടറി ശ്രീ രാമൻകുട്ടി , പി. ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. ചടങ്ങിന് മുഖ്യാതിഥിയായി പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. സ്കൂൾ എച്ച് എം വിനീത ടീച്ചർ നന്ദി പറഞ്ഞു.