ജി.എച്.എസ്.കൊടുമുണ്ട/പ്രവർത്തനങ്ങൾ/2025-26

07:36, 18 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gargi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

 
 

2025-2026 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 02-ന് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാഷ്, ഹയർസെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മായ ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എ. ആനന്ദവല്ലി നിർവഹിച്ചു. ചടങ്ങിലെ മുഖ്യാതിഥി ശ്രീ.പ്രകാശ് പട്ടാമ്പി കുട്ടികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു.

പരിസ്ഥിതിദിനാചരണം 2025

 

2025 ജൂൺ അഞ്ചിന് പരിസ്ഥിതി ദിന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന സന്ദേശം, ഹരിത കർമ്മ സേന പ്രവർത്തകരെ ആദരിക്കൽ, പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവ നടത്തി.