ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടന്നു. ഹരിതചട്ടം പാലിച്ചുകൊണ്ട് സ്കൂൾ ഭംഗിയായി അലങ്കരിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റു. സ്കൂൾ സന്നദ്ധ സംഘടനകൾ ആയ എസ്പിസി , ജെ ആർ സി , ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് എന്നിവർ നവാഗതരെ സ്കൂളിലേക്ക് എതിരേറ്റു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ലൈവായി പ്രദർശിപ്പിച്ചു. മലപ്പുറം സബ്കളക്ടർ ശ്രീ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീമതി മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ആശ മുരളി സ്വാഗതം പറഞ്ഞു. HM ശ്രീമതി പി ബിന്ദു, PTA പ്രസിഡന്റ് ശ്രീ കാദർകുട്ടി വിശാരത്, SMC ചെയർമാൻ ശ്രീ ടിപി റസാഖ്, വാർഡ് മെമ്പർ ശ്രീ വി ലൈജു, പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽ തലപ്പള്ളി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി മോൾ ടി എൻ ചടങ്ങിന് നന്ദി പറഞ്ഞു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്ത് ഉച്ചയോടെ പരിപാടി അവസാനിച്ചു.
-
മലപ്പുറം സബ്കളക്ടർ ശ്രീ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്യുന്നു
-
പ്രവേശനോത്സവം വേദി
-
പ്രവേശനോത്സവം സദസ്സ്
-
പ്രവേശനോത്സവം സദസ്സ്
-
പ്രവേശനോത്സവം സദസ്സ്
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി , ജെ ആർ സി , ഗൈഡ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന സന്ദേശമുയർത്തി നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കുട്ടികൾ സ്കൂൾ ക്യാമ്പസ്സിൽ വൃക്ഷ തൈകൾ നട്ടു.
എസ് പി സി , ജെ ആർ സി , ഗൈഡ്‌സ് കേഡറ്റുകൾ ചേർന്നു പാചക പുരയ്ക്കു സമീപം പച്ചക്കറി തൈകൾ വച്ച് പിടിപ്പിച്ചു. എസ് പി സി , ജെ ആർ സി , ഗൈഡ്സ് എന്നിവയുടെ ചുമതല യുള്ള അധ്യാപകർ നേതൃത്വം നൽകി.
-
പരിസ്ഥിതി ദിന പ്രതിജ്ഞ
-
പരിസ്ഥിതി ദിനം ന്യൂസ്
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം