Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടന്നു. ഹരിതചട്ടം പാലിച്ചുകൊണ്ട് സ്കൂൾ ഭംഗിയായി അലങ്കരിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റു. സ്കൂൾ സന്നദ്ധ സംഘടനകൾ ആയ എസ്പിസി , ജെ ആർ സി , ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് എന്നിവർ നവാഗതരെ സ്കൂളിലേക്ക് എതിരേറ്റു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ലൈവായി പ്രദർശിപ്പിച്ചു. മലപ്പുറം സബ്കളക്ടർ ശ്രീ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീമതി മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ആശ മുരളി സ്വാഗതം പറഞ്ഞു. HM ശ്രീമതി പി ബിന്ദു, PTA പ്രസിഡന്റ്‌ ശ്രീ കാദർകുട്ടി വിശാരത്, SMC ചെയർമാൻ ശ്രീ ടിപി റസാഖ്‌, വാർഡ് മെമ്പർ ശ്രീ വി ലൈജു, പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽ തലപ്പള്ളി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി മോൾ ടി എൻ ചടങ്ങിന് നന്ദി പറഞ്ഞു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്ത് ഉച്ചയോടെ പരിപാടി അവസാനിച്ചു.