ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
07:48, 15 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13088 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 3-ാം തീയ്യതി പ്രവേശനോത്സവം നടന്നു. ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സുലോചനടീച്ചർ നിർവ്വഹിച്ചു. ഉച്ചയ്ക്ക് പായസ വിതരണംവും നടത്തി. ഉച്ച കഴിഞ്ഞ് സ്റ്റാഫ് യോഗം നടന്നു.

05.06.2024 രാവിലെ 9.45ന് സ്കൂൾ അസംബ്ലി നടന്നു ലോക പ്രരിസ്ഥിതി ദിനം പ്രതിജ്‍‍ഞ,സന്ദേശം എന്നിവ അവതരിപ്പിച്ചു. അധ്യാപകർ, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വ്യക്ഷത്തെങ്ങ് സ്കൂളിന് കൈമാറി. ചടങ്ങ് 11.30-ന് അവസാനിച്ചു. എസ്.പി.സി-യുടെ നേത്യത്വത്തിൽ പരിസ്ഥിതിദിനാഘോഷം നടന്നു.

ജൂൺ 12 ലോകബാലവേലാ വിരുദ്ധദിനം പ്രതിജ്‍ഞ എന്നിവ നടന്നു. എസ്.പി.സി. സെലക്ഷനുമായി ബന്ധപ്പെട്ട് പരീക്ഷ നടന്നു.

19.06.2024 വായനാദിനം. രാവിലെ അസംബ്ലി ചേർന്ന് വായനാദിന പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു.

കാർഷികക്ലബ് നടീൽ ഉത്സവം ക്യഷിയോഫീസർ ശ്രീമതി ഷീമ ഉദ്ഘാടനം ചെയ്തു.

26.06.2024 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ഫ്താഷ് മോബ് ഹസ്തപോസ്റ്റർ എന്നിവ നടത്തി.

05.07.2024 ബഷീർദിനം ആചരിച്ചു.

ജൂലൈ11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് സോഷ്യൽക്ലബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ജൂലൈ22ന് വിജ.ോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എൽ സി,പ്ലസ് ടു ഉന്നതവിജയം നേടിയ കുട്ടികൾക്കും മറ്റ് മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കും ചെയർപേഴ്സൺ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ജൂലൈ23ന് കോറോം സർവ്വീസ് സഹകരണബേങ്ക് സ്കൂളിന് നൽകിയ വാട്ടർ പ്യൂരിഫയരിന്റെ ഉദ്ഘാടനം ബാങ്ക്പ്രസിഡന്റ് പി.രവീന്ദ്രൻ നിർവ്വഹിച്ചു.

24.07.2024 എട്ടാംക്ലാസിലെ കുട്ടികൾക്കുള്ള ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു.

27.08.2024 ന് ടീൻസ്ക്ലബിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് നിർവ്വഹിച്ചു.

12.09.2024 ന് ഒാണാഘോഷം നടന്നു. ഒാണാഘോഷം 3മണിക്ക് ആരംഭിച്ച് വൈകുന്നേരം 5മണിക്ക് അവസാനിച്ചു.

24,25,തിയ്യതികളിൽ സ്പോർട്സ് നടന്നു.

27. 09.2024ന് പോർഷൻമാഹ് മായി ബന്ധപ്പെട്ട് ജെ.എച്ച്.ഐ സന്തോഷ് ക്ലാസെടുത്തു.

30.09.2024സ്കൂൾ കലോത്സവം ഒന്നാം ദിവസം. 3മണിക്ക് പ്രസിദ്ധ സിനിമാ പിന്നണിഗായകൻ അലോഷി ആദം ഉദ്ഘാടനം ചെയ്തു. 5.30.ന് ഒന്നാംദിന പരിപാടികൾ അവസാനിച്ചു.

01.10.2024 കലോത്സവം രണ്ടാംദിനം പരിപാടികൾ 10മണിക്ക് ആരംഭിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് അവസാനിച്ചു.

09.10.2024ലിറ്റിൽകൈറ്റ്സ് ക്യാമ്പ് നടന്നു.

17,18,19 തിയ്യതികളിൽ ഒആർസി ക്യാമ്പ് നടന്നു.വാർഡ് കൗൺസിലർ ശ്രീമതി സുലോചനടീച്ചർ നിർവ്വഹിച്ചു.

29.10.2024 ന് എട്ടാം ക്ലാസിലെ കുട്ടികൾക്ക് ട്രെയിനർ എൻജിഒ ബേബിജോൺ ക്ലാസെടുത്തു.

07.11.2024 ന് ഹരിതവിദ്യാലയം ചർച്ച ചെയ്തു.

11.11.2024 ന് ഹരിതവിദ്യാലയ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ചയും അവസാനപിരീഡിൽ ഡ്രൈഡേ നടത്താൻ തീരുമാനിച്ചു.

08.11.2024ന് ഹരിതവിദ്യാലയ പ്രോട്ടോക്കോൾ പ്രിൻസിപ്പാൾ പ്രഖ്യാപിച്ചു.

11.11.2024 4 3മണിക്ക് അസംബ്ലി ചേർന്ന് ഹരിതവിദ്യാലയ പ്രഖ്യാപനം ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി സുലോചനടീച്ചർ നിർവ്വഹിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് ക്ഷയരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ശ്രീമതി ഷാനികമാഡം ബോധവൽക്കരണ ക്ലാസുകൾ നടത്തി.

14.11.2024 പത്താംക്ലാസ് വിദ്യാർത്ഥികളുടെ മൈസുർ ബാങ്കളുർ പഠനയാത്ര രാവിലെ 5.30-ന് പുറപ്പെട്ടു.

19.11.2024ന് കണ്ണുർജില്ലാ കലോത്സവം പയ്യന്നുരിൽ ആരംഭിച്ചു. കലോത്സവത്തിൽ എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്46കുട്ടികൾ വളയണ്ടിയർമാരായി

10.12.2024ജെ.ആർ.സി കുട്ടികളുടെ വസ്ത്രം വിതരണം ചെയ്തു. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ എക്സൈസ് ഒാഫീസർ ശ്രീമതി ജൂന കുട്ടികൾക്ക് ക്ലാസെടുത്തു.

05.12.2024ന് കലാമത്സര വിജയികൾക്കുള്ള ട്രോഫി,മൊമന്റോ,സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. എസ്.സി.ഇ.ആർ.ടി പുസ്തക രചനയിൽ പങ്കെടുത്ത അഭയ് യെ പ്രത്യേകമായി അനുമോദിച്ചു.

01.01.2025രാവിലെ പ്രിൻസിപ്പാൾ,എച്ച്.എം, സ്റ്റാഫ് സെക്രട്ടറി എന്നിവരുടെ നേത്യത്വത്തിൽ കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചു.

14.01.2025ന് സോഷ്യൽ ഹെൽത്തിന്റെ ഭാഗമായി ഏഴങ്ക സമിതി സ്കുൾ സന്ദർശിച്ചു.

30.01.2025ന് ലഹരി വിരുദ്ധക്ലാസ് നടന്നു. 11മണിക്ക് ഗാന്ധിജി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് രണ്ടുമിനുട്ട് മൗനം ആചരിച്ചു.

07.02.2025ന് 1.30 ന് ശുചിത്വമിഷൻ അംഗങ്ങൾ സ്കൂൾ സനദർശിച്ചു.

21.02.2025വെള്ളിയാഴ്ച രാവിലെ 08.30 ന് എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ് നടന്നു.