സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക:
ഫയൽ തയ്യാറാക്കൽ
- പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്.
- File size 4.8 MB യിൽത്താഴെ ആയിരിക്കണം. File SIze കൂടുതലാണെങ്കിൽ ഏതെങ്കിലും സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അത് കുറയ്ക്കുക.
- ( ഇവിടെയുള്ള ഓൺലൈൻ സോഫ്റ്റ്‍വെയർ ഉപയോഗിച്ചും File Size ചെറുതാക്കാം. തയ്യാറാക്കിയ ഫയൽ വലുപ്പം വളരെക്കൂടുതലാണെങ്കിൽ കംപ്രസ്സ് ചെയ്യുന്ന സമയത്ത് Extreme Compression എന്നത് തെരഞ്ഞെടുക്കുക.)
ഫയൽനെയിം ഫോർമാറ്റ്

- File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം. ജില്ലാകോഡ് പട്ടിക കാണുക
ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ 98987 എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name 98987-TVM-AMP2025.pdf എന്നായിരിക്കും.
അപ്‍ലോഡിങ്
- ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ അപ്‌ലോഡ് എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
- അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, Academic Master Plan 2025-26 എന്ന് നൽകുക.
- അപ്‍ലോഡ് ചെയ്യുന്ന പേജിൽ വർഗ്ഗം ചേർക്കേണ്ടയിടത്ത് AcademicMasterPlan2025 എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, സ്കൂൾകോഡ് കൂടി വീണ്ടും വർഗ്ഗമായി ചേർക്കുക.
- പ്രമാണം അപ്‍ലോഡ് ചെയ്യുക
- പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.
ഫയൽ പേജിൽ ഉൾപ്പെടുത്തൽ
- സ്വന്തം വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിലെ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി തുറക്കുക.