സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക:
- സ്കൂൾവിക്കിയിൽ, വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിൽ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി നൽകിയിട്ടുണ്ട്.
- സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ അപ്‌ലോഡ് എന്ന കണ്ണി തുറന്ന് പി.ഡി.എഫ്. രൂപത്തിലുള്ള ഫയൽ അപ്‍ലോഡ് ചെയ്യുക.
- 4.8 MB യിൽത്താഴെ File size ഉള്ളവ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളു. File SIze കൂടുതലാണെങ്കിൽ ഏതെങ്കിലും സോഫ്റ്റ്‍വെയർ ഉപയോഗിച്ച് File Size കുറക്കുക. ഇവിടെയുള്ള ഓൺലൈൻ സോഫ്റ്റ്‍വെയർ ഉപയോഗിച്ചും ഇക്കാര്യം ചെയ്യാം.