ഡി ബി ഇ പി എസ് പി എസ് പടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23335 (സംവാദം | സംഭാവനകൾ)
ഡി ബി ഇ പി എസ് പി എസ് പടിയൂർ
വിലാസം
പടിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201723335





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == പടിയൂർ പഞ്ചായത്തിലെ സിരാ കേന്ദ്രമായ വളവനങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഡോൺ ബോസ്കോ യൂറോപ്യൻ പ്രൈമറി സ്കൂൾ സ്ഥാപിതമായത് 1945-ലാണ് . ഇന്ന് ന്യൂന പക്ഷമായി നിലകൊള്ളുന്ന ആംഗ്ലോ ഇന്ത്യൻ സിന്റെ പ്രവർത്തന ഫലമായിട്ടാരംഭിച്ച ഈ വിദ്യാലയം ഇംഗ്ളീഷുകാരുടെ കുടിയേറ്റത്തിന്റെ നിത്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു . ആദ്യം ഈ വിദ്യാലയം ഒളിയമ്പുറത്താണ് ആരംഭിച്ചത് . ഓല മേഞ്ഞ ഒരു കൊച്ചു വിദ്യാലയമായിരുന്നു അത് . പിന്നീട് പള്ളിപ്പറമ്പിൽ സിൽവസ്റ്റർ ന്യൂനസ്സും കാലാവരപ്പറമ്പിൽ മിഖേൽ മകൻ ജോസഫ് പെരേരയും കൂടി മാമ്പറ മഠത്തിൽ വെങ്കിട്ട രാമയ്യൻ സാമിയുടെ ഭാര്യ വിശാലാക്ഷിയമ്മാളുടെ കയ്യിൽ നിന്നും കൊല്ലവർഷം 1122-ആം മാണ്ടിൽ 3സെന്റ് സ്ഥലം മാസത്തിൽ 4ണ വീതം കൊല്ലത്തിൽ 3രൂപ കൂലി എന്ന കരാറിന്മേൽ സ്കൂൾ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ചെയ്തുവച്ചു. തെങ്ങു കൊണ്ടുള്ള തൂണുകളും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്നു ആദ്യം

                                             വിദ്യാലയം സ്ഥാപിതമായപ്പോൾ 5- ക്ലാസ്സുവരെ ഉണ്ടായിരുന്നു . മാധ്യമം ഇംഗ്ളീഷായിരുന്നു. ഏകദേശം 9അധ്യാപകർ അന്ന് അവിടെ ഉണ്ടായിരുന്നു . തുടക്കത്തിൽ ജോസഫ്  പെരേര ആയിരുന്നെങ്കിലും പിന്നീട് ഹെഡ് മിസ്ട്രസ് ആയതു സി കെ  മറിയം ആയിരുന്നു . ജോസഫ് മാഷാണ് ഈ വിദ്യാലയം ഓട് മേഞ്ഞതാക്കിയത് ..അരിപ്പാലം തിരുഹൃദയ ലത്തീൻ പള്ളിയും ( സെമിനാരി പള്ളി ) അമ്പഴക്കാട് ചെമ്പാലൂരിലെ സെന്റ് സേവ്യർ പള്ളിയും നിലനിർത്തുന്നതിനായി ഗോവയിൽ നിന്നും കൊണ്ടുവന്ന സേനയുടെ പിന്തലമുറക്കാരാണ് കാടുകുട്ടി യിലെയും മതിലകത്തെയും ആംഗ്ലോ ഇന്ത്യൻസ് വളവങ്ങാടിക്ക് സമീപമുള്ള കിഴക്കേ വളവു എന്ന് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പണ്ട് അങ്ങാടിയുണ്ടായിരുന്നു. കെട്ടുചിറ പുഴ വഴി ഇങ്ങോട്ടു അറിയും മറ്റു വില്പന സാധനങ്ങളും കൊണ്ടുവന്നിരുന്നു . വളവും അങ്ങാടിയും ഉള്ളതിനാൽ ഈ സ്ഥലം വളവങ്ങാടി എന്ന പേരിലറിയപ്പെടാൻ തുടങ്ങി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി