ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26
| 32049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32049 |
| യൂണിറ്റ് നമ്പർ | 32049 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ലീഡർ | അഭിനവ് സുരേഷ് |
| ഡെപ്യൂട്ടി ലീഡർ | അഖിൽ എ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെമിത കെ കരുൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഇന്ദു പി എസ് |
| അവസാനം തിരുത്തിയത് | |
| 13-06-2025 | 32049lk |
2023-26 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി നടത്തിയ അഭിരുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 43 കുട്ടികൾ പങ്കെടുക്കുകയും 28 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.അഭിരുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.2023 ജൂലൈ 11-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.