സഹായം Reading Problems? Click here


ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
(32049 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്
32049.jpg
വിലാസം
പാറത്തോട് പി.ഒ,
കോട്ടയം

പാറത്തോട്
,
686512
സ്ഥാപിതംജനുവരി - ജൂൺ - 1941
വിവരങ്ങൾ
ഫോൺ04828271676
ഇമെയിൽgraceyhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്32049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളി
ഉപ ജില്ലകാഞ്ഞിരപ്പള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം277
പെൺകുട്ടികളുടെ എണ്ണം191
വിദ്യാർത്ഥികളുടെ എണ്ണം468
അദ്ധ്യാപകരുടെ എണ്ണം25
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻശ്രീമതി.ലെറ്റി സി തോമസ്
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ റ്റി എ സൈനില്ല
അവസാനം തിരുത്തിയത്
05-09-2019Induipshsagmhs


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ.1941-ൽ ആരംഭിച്ച ഈ സ്ക്കൂൾ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ൽ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയൽ സ്ക്കൂൾ. 1939 ൽ അകാലത്തിൽ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂൾ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കൻ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ൽ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടർന്ന് ശ്രീ ഇ ജെ ജോൺ മാനേജരായി സ്ഥാനമേറ്റു.2005-മാർച്ചിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 കോരുത്തോട് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി സ്ക്കൂൾ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോർട്ട്സ് ആവശ്യങ്ങൾക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങൾക്കായി 2008 - ൽ നിർമ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ഗൈഡിംഗ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്ട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • കണക്ക് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • റെഡ് ക്രോസ് ക്ലബ്ബ്

മാനേജ്മെന്റ്

അക്കാദമിക് രംഗത്തും സ്പോർട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1944 - 45 പി എം കോര
1945 - ജൂൺ പി സി മാത്യു
1945 ജൂലൈ -1947 റെവ. ഫാ.സി ജെ ജെസിൽ
1947 - 1948 റെവ.ഫാ.വി എ തോമസ്
1948 - 1949 റെവ. ഫാ സി ജെ ജെസിൽ
1949 - 1950 സി റ്റി ഐസക്
1950 - 1951 എം ഡി എബ്രഹാം
1951 - 1961 വി വി തോമസ്
962 - 1968 പി റ്റി വർഗീസ്
1969 - 1975 എ പി ഫിലിപ്പ്
1976 - 1983 പി റ്റി വർഗീസ്
1983 -1984 പരമേശ്വര കൈമൾ
1984 - 1988 ചാച്ചിയമ്മ തോമസ്
1991 - 1997 റ്റി കെ മറിയാമ്മ
1997 - 1998 കെ പി രാഘവൻ പിള്ള
1998 - 2005 പി എം ജോസഫ്
2005-2019 വി സൈനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി സി ചാക്കോ മുൻ എം പി
  2. തമ്പി കണ്ണന്താനം സിനിമ സംവിധായകൻ

വഴികാട്ടി