ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26
മഴക്കുളിരിലൊരു പുഞ്ചിരിയായി കുട്ടമത്ത് പ്രവേശനോത്സവം.
GHSS കുട്ടമത്ത് സ്ക്കൂളിൽ വെച്ച് നടന്ന ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം ശ്രദ്ധേയമായി. വേനലവധി കഴിഞ്ഞ് സ്കൂൾ അങ്കണത്തിലേക്ക് വിദ്യാർത്ഥികളും നവാഗതരായ വിദ്യാർത്ഥികളും എത്തിച്ചേർന്നു. നവാഗതരെ വർണ്ണ കുടകളുടെയും വർണ്ണ ബലൂണുകളുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ കിരീടങ്ങളും പൂക്കളും നൽകി സ്വീകരിച്ച് സ്ക്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. ക്യാൻവാസിൽ ഒന്നാം ക്ലാസിലെ കുട്ടികൾ വർണ്ണ വിസ്മയം തീർത്തു. പ്രവേശനോത്സവ ഗാനത്തിന് ഒന്നാം ക്ലാസിലെ ആഷ്മിയും അലൈദയും ചുവടുവെച്ചു. ഒമ്പതാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ മൽഹാർ സംഗീത വിരുന്നൊരുക്കി. ഹയർ സെക്കണ്ടറി അധ്യാപകൻ വത്സൻ പിലിക്കോട് പാട്ട് പാടി കുറച്ച് സമയം മാഞ്ചോട്ടിലേക്ക് കൊണ്ടുപോയി. പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള ബാഗും കുടകളും പുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്തു.PTA പ്രസിഡൻ്റ് MKV രാജേഷ് സ്വാഗതമോതിയ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമണി എം. അധ്യക്ഷത വഹിച്ചു.ഗിരീശൻ.സി.വി (Standing Committee Chair man), രാജേന്ദ്രൻ പയ്യാടക്കത്ത് ( വാർഡ് മെമ്പർ), പി. വസന്ത (ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ.കൃഷ്ണൻ (ഹെഡ്മാസ്റ്റർ), ഷിബു മടിക്കുന്ന് (SMC ചെയർമാൻ), ബീന. TV ( MPTA പ്രസിഡൻ്റ്), രാജീവൻ.കെ.വി (സീനിയർ അസിസ്റ്റൻൻ്റ് HSS), ബീന. ടി.വി (സീനിയർ അസിസ്റ്റൻ്റ് HS) , പ്രദീപ് കുമാർ എ.വി(സ്റ്റാഫ് സെക്രട്ടറി HSS), ദേവദാസ് M (സ്റ്റാഫ് സെക്രട്ടറി HS) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ ഡോ. ടി. ഗീത നന്ദിയും പറഞ്ഞു.
തൃശ്ശൂരിൽ വച്ച് നടന്നസംസ്ഥാന സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ( സിൽവർ മെഡൽ ) കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ദ്രുത സന്തോഷ് +1 Sc, പാർവതി +2 Sc Ghss kuttamath
പരിസ്ഥിതി ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]
ജി.എച്ച്.എസ്.എസ്.കുട്ടമത്ത്- ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഉദ്ഘാടന ചടങ്ങ് 05.06.2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ബഹു.പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജേഷ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച് സംസാരിച്ചു. ബഹു .കൃഷി ഓഫീസർ (ചെറുവത്തൂർ) ശ്രീമതി നിത്യ മോഹൻ.കെ. ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ബഹു.ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ചടങ്ങിന് ആശംസകളർപ്പിച്ചു. തുടർന്ന് 'കരിമ്പാറ പുറത്തും കനകം വിളയിക്കാം' ' മയിലാട്ടിക്കുന്നിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ' എന്നീ മുദ്രാവാക്യങ്ങളെ ഉയർത്തിപ്പിടിച്ച് കൃഷി ഓഫീസർ ശ്രീമതി നിത്യ മോഹൻ.കെ., ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ,അധ്യാപകർ എന്നിവരുടെയും ഇക്കോ ക്ലബ്, സീഡ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എസ്.പി.സി., സ്കൗട്ട് ആൻറ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നീ സംഘടനകളിലെ അംഗങ്ങളായ കുട്ടികളുടെയും നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരം നടത്തി.
വിദ്യാരംഗം സർഗ്ഗോത്സവം ആസ്വാദനം ഹൈസ്കൂൾ സപ്ത . പി , അഭിനയം . യു.പി. ആദിത്യ മനോമി, ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.
കായിക മേളയ്ക്ക് പതാക ഉയർന്നു.
https://12031ghsskuttamath.blogspot.com/2022/09/blog-post_20.html
sasthramela