ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തു. കൈറ്റ് മാസ്റ്റർ ശറഫുദ്ദീൻ സി പി, എസ് ഐ ടി സി ഇബ്രാഹിംകുട്ടി, പ്രജി ടീച്ചർ എന്നിവർ നേതൃത്വം നൽകി. 13 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. ഉബുണ്ടു 22.4 വേർഷൻ ഐ ടി ലാബുകളിൽ പ്രവർത്തന സജ്ജമാക്കി.
ക്യാമറ പരിശീലന ക്യാമ്പ്
പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിന്റെ ഭാഗമായി ഏകദിന ക്യാമറ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റീൽ, പ്രോമോ വീഡിയോ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ വിവിധ വശങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. പി ടി എ പ്രസിഡണ്ട് സലിം കൊടക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ലുക്മാൻ മാസ്റ്റർ, റീജ ടീച്ചർ എന്നിവർ ആശംസകൾ അർപിച്ചു. കൈറ്റ്മാസ്റ്റർ സി പി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. റിസോഴ്സ് പേഴ്സൺ വിജീഷ് മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.