കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോൽത്സവം 2025
ഇലിപ്പക്കുളം കെ.കെ.എം. ഗവ: & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വർണ്ണാഭമായ ചടങ്ങുകളോടെ നടത്തി.
സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ശ്രീ പ്രകാശ് വാസു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗിരീഷ്കുമാർ സ്വാഗതം ആശംസിച്ചു.
വള്ളിക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി രോഹിണി ഉദ്ഘാടനം നിർവഹിച്ചു. റിട്ടയേഡ് ജയിൽ ഡി .ഐ.ജി. ശ്രീ സന്തോഷ് സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി
എസ്. എം. സി. ചെയർമാൻ ശ്രീ കെ.വി.അഭിലാഷ്കുമാർ, വൈസ് ചെയർമാൻ ശ്രീ യൂസഫ് വട്ടക്കാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ മോഹൻകുമാർ, പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ ഹരികുമാർ, സീനിയർ അസിസ്റ്റൻ്റ് ആർ.ഗംഗ തുടങ്ങിയർ ആശംസ അറിയിച്ചു.
കുമാരി തൃതീയ അവതരിപ്പിച്ച പ്രവശേനോത്സവ ഗാനത്തിൻ്റെ നൃത്താവിഷ്കാരം ചടങ്ങിനു മിഴിവേകി.നവാഗതർക്ക് മധുരം നൽകി സ്വീകരിക്കുകയും, എസ്.എസ്. എൽ.സി.,ഹയർ സെക്കൻ്ററി , വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥ മാക്കിയവർക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ ആർ രാജേഷ് കൃതജ്ഞത പ്രകടിപ്പിച്ചു.
-
അനുമോദനം
-
കവാടം
-
ഉദ്ഘടാനം
-
മുഖ്യ പ്രഭാഷണം
പരിസ്ഥിതി ദിനാഘോഷം 2025
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം പഞ്ചായത്തിലെ ഒരേ ഒരു ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആയ ഇലിപ്പകുളം, കെ കെ എം ജി വി എച് എസ് എസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷം ഗംഭീരമാക്കി.
അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷം പരിസ്ഥിതി ക്ലബ്ബിന്റെയും, ജൈവ വൈവിധ്യ ക്ലബ്ബിന്റെയും സംയുക്ത അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തി.
പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ക്വിസ് മത്സരം,ബട്ടർഫ്ലൈ ഗാർഡൻ നിർമ്മാണം,വൃക്ഷത്തൈ നടീൽ, ഔഷധ സസ്യ തോട്ട നിർമ്മാണം,പ്ലാസ്റ്റിക് രഹിത ക്യാമ്പസ്, ജൈവവൈവിധ്യ ബോധവൽക്കരണ ക്ലാസ് എന്നിവയോട് കൂടി പരിസ്ഥിതി ദിനാഘോഷം കൂടുതൽ മികവുറ്റതാക്കി. ജൈവ വൈവിധ്യ ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും 5/6/2025 രണ്ട് മുപ്പതിന് സ്കൂൾ അങ്കണത്തിൽ വച്ച് പി.ടി.എ. പ്രസിഡന്റ് ശ്രീപ്രകാശ് വാസുവിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ജൈവവൈവിധ്യ ബോർഡിന്റെ ഹരിത വ്യക്തി അവാർഡ് ജേതാവ് അഡ്വക്കേറ്റ് അബ്ദുല്ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
പ്രഥമാധ്യാപിക സലൂജ കെ എൽ സ്വാഗതം ആശംസിച്ചു, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ശ്രീ ബാബു വട്ടക്കാട്, ശ്രീ അജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്ലബ് കോർഡിനേറ്റർ ആർ രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി. അധ്യാപകരായ ശ്രീമതി ബിന്ദു, ശ്രീമതി.സുരഭി, ശ്രീമതി ഗംഗ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.