ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോൽസവം 2025

2025 - 2026 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാന്റർ ശ്രി . പി . എസ് സുഗേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ . ലാവ്‌ലി തോമസ് അധ്യക്ഷം വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ. സി ജി .വി.റ്റി സ്വാഗതം പറഞ്ഞു .സ്കൂൾ ഗായകസംഘം പ്രവേശനോത്സവഗാനം ആലപിച്ചു നവാഗതരായ വിദ്യാർത്ഥിനികളെ സ്വാഗതം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ച പൂർവ്വവിദ്യാർ്‌തഥിനി കുമാരി .ദേവിക ശ്രീജിത് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് ശ്രി മാർസിലിൻ ബിനീഷ് ആശംസ അർപ്പിച്ചു . 2024-25അധ്യയന വർഷം USS Scholarshipന് അർഹരായി വിദ്യാലത്തിന്റെ യശ്ശസുയർത്തിയ 21 വിദ്യാർത്ഥിനികളെ ആദരിച്ചു.തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാരവിതരണവും നടത്തി . തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഫോട്ടോയും വിഡിയോയും എടുത്തു പ്രവേശനോത്സവഡോക്ക്യൂമെന്റഷൻ തയ്യാറാക്കി.