ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26
"'പ്രവേശനോത്സവം, മികവുത്സവം, ഓപ്പൺ ആഡിറ്റോറിയം ഉദ്ഘാടനം"'
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‌തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ശ്രീമതി ബിന്ദു,ക്യൂബെസ്റ്റ് കമ്പനി പ്രതിനിധികൾ, സ്കൂളിലെ മുൻ അധ്യാപികയും, റിട്ടയേർഡ് പ്രിൻസിപ്പലുമായ വിനിത ടീച്ചർ, സ്കൂളിലെ മുൻ ഹെഡ്‌മിസ്‌ട്രസ്സും,റിട്ടയേർഡ് ഏ ഇ ഒ യുമായ കവിത ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ പ്രസിഡന്റ് ശ്രീ സുരേഷ്‌കുമാർ , പിറ്റിഎ അംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗം ശ്രീ വി എസ് ബിനു , പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്‌മിസ്ട്രസ്സ് ഷിസി ടീച്ചർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വച്ച് എസ് എസ് എൽ സി, പ്ലസ്ടൂ, എൻ എം എം എസ്, യു എസ് എസ് പരീക്ഷകളിൽ മികച്ച വീജയം നേടിയ കുട്ടികളെ മൊമെന്റൊ നൽകി ആദരിച്ചു.