ജി യു പി എസ് കാരുമാത്ര
GUPS KARUMATHRA
ജി യു പി എസ് കാരുമാത്ര | |
---|---|
വിലാസം | |
കാരുമാത്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 23456 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പില്‍ വിജ്ഞാനത്തിന്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവന്‍മാരായ മഹത്തുക്കള്‍ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നല്‍കി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍,ശ്രീ അതിയാരത്ത് നാരായണപണിക്കര്‍,ശ്രീ കാഞ്ഞിരത്തിങ്കല്‍ മൊയ്തീന്‍കുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണന്‍എന്നിവരുടെ നേതൃത്വത്തില്‍ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടില്‍ രാമന്‍ പക്കല്‍ നിന്നും 40 സെന്‍റ് സ്ഥലം വാങ്ങി നാട്ടുകാരുടെ സഹായത്താല്‍ ഈ സ്ഥാപനത്തിന്‍റെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്
ചാണകം മെഴുകി അരമതില്‍ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററര്‍ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂണ്‍ കൊരട്ടിയേടത്ത് അയ്യപ്പന്‍ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ല്‍ കൊച്ചി ദിവാന്‍ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയര്‍ത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂള്‍.
സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്ഥാപനം 1973ല്‍ മഠത്തിപറമ്പില്‍ രാമന്‍ ഉള്‍പ്പെടെയുളളവരുടെ കയ്യില്‍ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പില്‍ ബീരാന്‍ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാല്‍ 1974ല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് വാര്‍ക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി
== ഭൗതികസൗകര്യങ്ങള്‍ ==നിലവില്‍ 18 ക്ലാസ്സ്മുറികള്‍ ഉണ്ട്.പ്രിപ്രൈമറി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
2000ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി ഉണ്ട്. 10 കംപ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ ലാബ്,പ്രത്യേകം സയന്‍സ് ലാബ്,വിശാലമായ കളിസ്ഥലം ,കോണ്‍ഫറന്‍സ് ഹാള്‍,സ്റ്റേജ്,അടുക്കള,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫില്‍ട്ടര്‍ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികള്‍ക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.