എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 02-06-2025 | Rekhat |
|
|---|
അഭിരുചി പരീക്ഷ
സ്കൂളിലെ 2024-27 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ശനിയാഴ്ച അഭിരുചി പരീക്ഷ നടത്തി. 42 കുട്ടികൾ രജിസ്റ്റർ ചെയ്തു. 32 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 28 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ 26 കുട്ടികളാണ് ബാച്ചിലുള്ളത്.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 25/07/2024 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയിനർ ബിനു മാസ്റ്റർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ച് കൊണ്ട് ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ 28 കുട്ടികളും പങ്കെടുത്തു.സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സെഷനുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു.
അവധിക്കാല ക്യാമ്പ് 2025
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 31/05/2025 ശനിയാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ് മിസ്റ്റർസ് ശ്രീലത ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. SSGHSS Kandangali സ്കൂളിലെ LK മിസ്ട്റസ് അനിത ടീച്ചർ ക്ലാസിന് നേതൃത്വം നൽകി.വീഡിയോ പ്രൊഡക്ഷൻ ട്രെയിനിങ് ആയിരുന്നു ക്യാമ്പിന്റെ പ്രധാന സവിശേഷത. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.